പ്രണവ് രാജ്

ന്യുഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കി . കെജരിവാള്‍ എന്ന രാഷ്ട്രീയ നേതാവിന്റെ  സത്യസന്ധതയും , സത്യം എന്നും  കെജരിവാളിനെ ജയിപ്പിക്കുമെന്നുമാണ്‌ കോടതിയുടെ ഈ നടപടി തെളിയിക്കുന്നത് . സ്വയം നാണം കെട്ടുകൊണ്ട് ബി ജെ പി ക്ക് വേണ്ടി വീട് പണി ചെയ്യുന്ന ഒരു  സംവിധാനം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നും അവര്‍ തെളിയിച്ചു . അതോടൊപ്പം ബി ജെ പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഒരു അന്വേഷണം പോലും നടത്താതെ അംഗീകരിച്ചുകൊണ്ട് ഒപ്പിട്ട് നല്‍കുന്ന ഒരു  റബര്‍ സ്റ്റാമ്പ് മാത്രമാണ് ഇന്ത്യന്‍ രാഷ്ട്രപതിയെന്നും ഈ കോടതി വിധിയിലൂടെ തെളിഞ്ഞു .

ഡല്‍ഹിയിലെ 20 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി . തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റാണെന്നും എം എല്‍ എമാരുടെ ഭാഗം കേള്‍ക്കാതെയാണ് അവരെ അയോഗ്യരാക്കിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു . എം എല്‍ എമാരുടെ പരാതി കമ്മീഷന്‍ വീണ്ടും കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

സത്യം വിജയിച്ചുവെന്ന് ട്വീറ്റ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കോടതി വിധിയോട് പ്രതികരിച്ചു . ഇത് ജനങ്ങളുടെ വിജയമാണെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു . ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തെറ്റായ രീതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത് . കോടതി ഡല്‍ഹി ജനതയ്ക്ക് നീതി നല്‍കിയിരിക്കുന്നു . ഈ വിജയത്തില്‍ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് 20 ആം ആദ്മി പാര്‍ട്ടി എം എല്‍ എമാര്‍ അയോഗ്യരാക്കപ്പെട്ടത് . എം എല്‍ എമാരെ മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് ഇരട്ടപദവിയായി മാറിയത് . എം എല്‍എമാര്‍ ഇരട്ടപദവി പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചത് ഇരട്ട പദവിയാണെന്ന പരാതി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കഴിഞ്ഞ ജനുവരി 19ന് ഇവരെ അയോഗ്യരാക്കാനുള്ള ശിപാര്‍ശ രാഷ്ട്രതിക്ക് കൈമാറിയിരുന്നു . മറ്റ് പല സംസ്ഥാനങ്ങളിലും ഇരട്ട പദവികള്‍ വഹിച്ച് കൂടുതല്‍ സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന എം എല്‍ എ മാര്‍ ഉള്ളപ്പോള്‍ , ഒരു രീതിയിലുമുള്ള സാമ്പത്തിക ലാഭവും സ്വീകരിക്കാതെയാണ് ആം ആദ്മി എം എല്‍ എ മാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഈ ഇരട്ട പദവികള്‍ ഏറ്റെടുത്ത് സുതാര്യമായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതൊന്നും കേള്‍ക്കാനോ , അന്വേഷിക്കാനോ തയ്യാറാകാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ ലഭിച്ച ഉടന്‍ തന്നെ രാഷ്ട്രപതി അതില്‍ ഒപ്പുവച്ചു. ഇതോടെ എ എ പിയുടെ 20 എം എല്‍എമാര്‍ അയോഗ്യരായി . 21 എം എല്‍ എമാര്‍ക്ക് എതിരെയായിരുന്നു പരാതി . ഇതില്‍ ഒരാള്‍ നേരത്തെ രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച ഹൈക്കോടതി ഇരട്ടപദവി വിവാദത്തില്‍ വീണ്ടും വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു. എംഎല്‍എമാര്‍ക്ക്‌ അവരുടെ ഭാഗം വിശദീകരിക്കാന്‍ സമയം ലഭിച്ചില്ലെന്ന്‌ കോടതി നിരീക്ഷിച്ചു.

ആഘോഷത്തോടെയാണ് ആം ആദ്‌മി പ്രവര്‍ത്തകര്‍ ഈ കോടതി വിധിയെ വരവേറ്റത് . ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നല്ല ഭരണം കാഴ്ചവെച്ച് മുന്നേറുന്ന കെജരിവാള്‍ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഓരോ കുതന്ത്രങ്ങളും അവര്‍ക്ക് തന്നെ വിനയായി മാറികൊണ്ടിരിക്കുന്നു . അതോടൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ മികച്ച ഭരണവും , കെജരിവാള്‍ എന്ന വ്യക്തിയുടെ സത്യസന്ധതയും സ്വീകാര്യതയും രാജ്യം മുഴുവനിലേയ്ക്ക് പടരുന്നതിനും ഈ കോടതി വിധി സഹായകമാകും .

കെജ്‌രിവാളിന്റെ മാപ്പുപറച്ചില്‍ യുദ്ധഭൂമിയിലെ ബുദ്ധിപരമായ പിന്‍മാറ്റമോ? കേസ് ജയിക്കുകയല്ല മറിച്ച് യുദ്ധം വിജയിക്കുകയാണ് ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍

മാലിന്യങ്ങളെ തൂത്തു വാരി വേസ്റ്റ് ബക്കറ്റിലെറിയാന്‍ രാജീവ് പള്ളത്ത് ചെങ്ങന്നൂരില്‍ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു ; ഭയപ്പാടോടെ ഇടത് – വലത് – ബി ജെ പി മുന്നണികള്‍ ; നൂറുകണക്കിന് വിദേശ മലയാളികള്‍ രാജീവ് പള്ളത്തിനുവേണ്ടി പ്രചാരണത്തിനെത്തുന്നു