കവന്‍ട്രി: കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 16 ഞായറാഴ്ച കെനില്‍വര്‍ത്ത് വാര്‍ഡന്‍സ് ക്രിക്കറ്റ് ക്ലബിന്റെ ഗ്രൗണ്ടില്‍ വച്ച് നടക്കും. നോക്ക് ഔട്ട് ആയി നടക്കുന്ന് മത്സരത്തില്‍ യുകെയിലെ 8 മികച്ച മലയാളി ക്ലബ്ബുകളാണ് പങ്കെടുക്കുന്നത്. നോക്ക് ഔട്ട് മത്സരത്തില്‍ വിജയിക്കുന്ന 4 ടീമുകള്‍ സെമിഫൈനലിലും സെമി വിജയിക്കുന്ന 2 ടീമുകള്‍ ഫൈനലിലും മാറ്റുരയ്ക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാവിലെ 9 മണിയോടെ 8 ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കം കുറിക്കും. ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം 251 പൗണ്ടും ട്രോഫിയും ആയിരിക്കും. മികച്ച ബൗളര്‍ക്കും മികച്ച ബാറ്റ്‌സ്മാനും പ്രത്യേകം ട്രോഫികള്‍ നല്‍കുന്നതാണ്. ടൂര്‍ണമെന്റില്‍ കാണികള്‍ക്കും കളിക്കാര്‍ക്കും വേണ്ടി സൗത്ത് ഇന്ത്യന്‍ ഫുഡ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതാണ്. യുകെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.