ന്യൂസ് ഡെസ്ക്, മലയാളം യുകെ

നവജാത ശിശുവിനെ ധാന്യ പെട്ടിയിലും പിന്നീട് സ്യൂട്ട് കേസിലും ഒളിപ്പിക്കുകയും കുട്ടി മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിൽ കവൺട്രി സർവ്വകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിനി കൊലപാതകത്തിന് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി . മലേഷ്യയിൽ നിന്നുള്ള 22 കാരിയായ ജിയ സിൻ ടിയോ താൻ പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വർഷം മാർച്ചുമാസത്തിലാണ് സംഭവം നടന്നത് . ടിയോ താൻ ഗർഭിണിയാണെന്ന് പുറമെ വെളിപ്പെടുത്തിയിരുന്നില്ല.


വിദ്യാർത്ഥിനിയുടെ മുറിയിൽ ഒപ്പം താമസിച്ചിരുന്നയാൾ അവരുടെ കിടക്കയിൽ രക്തം പുരണ്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. പ്രസവത്തെ തുടർന്ന് കുളിമുറിയിൽ നിന്ന് പുറത്തു വരാൻ അവൾ വിസമ്മതിച്ചു. അടിയന്തിര വൈദ്യ സഹായത്തിനായി ആംബുലൻസും പാരാമെഡിക്കലുകളും എത്തിയെങ്കിലും അവൾ വൈദ്യസഹായം നിരസിച്ചു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


തൻ്റെ നവജാത ശിശുവിനെ ധാന്യപ്പെട്ടിയിൽ ഇട്ട് സ്യൂട്ട്‌കേസിനുള്ളിൽ ഒളിപ്പിച്ചതിന് ജിയ സിൻ ടിയോ കൊലപാതക കുറ്റക്കാരനാണെന്ന് വാർവിക്ക് ക്രൗൺ കോടതിയാണ് കണ്ടെത്തിയത് . പ്രസവത്തിന് ശേഷം കുട്ടിക്ക് ജീവനുണ്ടായിരുന്നു എന്നും പെട്ടിയിലും ബാഗിലും വച്ചപ്പോഴും കുഞ്ഞ് ചലിക്കുന്നുണ്ടായിരുന്നുവെന്നും ടിയ പോലീസിനോട് പറഞ്ഞതായി പ്രോസിക്യൂട്ട് ചെയ്യുന്ന ഡേവിഡ് മേസൺ കെസി പറഞ്ഞു. മലേഷ്യയിലുള്ള തന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അറിഞ്ഞാലുള്ള അപമാനഭയവും പഠനത്തെ ബാധിക്കുമോ എന്ന പേടിയുമാണ് കുട്ടിയെ ഉപേക്ഷിക്കാൻ കാരണമായി ടിയ പറഞ്ഞത്.

ജൂറി അവളുടെ വാദങ്ങളെ നിരസിക്കുകയും കൊലപാതകത്തിൽ അവൾ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയുമായിരുന്നു. അവൾക്ക് സഹായം തേടാൻ ഒട്ടനവധി അവസരങ്ങൾ ഉണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചു. എന്നാൽ തൻറെ കുഞ്ഞിനെ ആരും കണ്ടെത്താതിരിക്കാൻ സുഹൃത്തുക്കളോടും ആശുപത്രിയിലെ ഡോക്ടർമാരോടും പോലീസിനോടും അവൾ കള്ളം പറഞ്ഞത് ഗൗരവതരമായ കുറ്റമായാണ് കോടതി വിലയിരുത്തിയത്.