രാജ്യത്ത് മൂന്നാം കൊവിഡ് തരംഗം ഉറപ്പെന്ന് കേന്ദ്ര സര്‍ക്കാര്‍. വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍ ആയതിനാല്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉണ്ടാകുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. എന്നാല്‍ മൂന്നാംതരംഗം എപ്പോഴാണ് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറായ കെ. വിജയരാഘവന്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ കോവിഡ് തരംഗങ്ങള്‍ നേരിടാന്‍ നാം സജ്ജരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ കോവിഡ് വൈറസ് വകഭേദങ്ങള്‍ക്ക് വാക്സിനുകള്‍ ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദങ്ങള്‍ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കും- വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തില്‍ അധികം സജീവ കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. അമ്പതിനായിരം മുതല്‍ ഒരുലക്ഷം വരെ സജീവ കേസുകളുള്ള ഏഴ് സംസ്ഥാനങ്ങളുമാണ് ഉള്ളത്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ