ലോകത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 1,098,848 പേരില്‍ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 59,131 ആയി. ചികിത്സയിലായിരുന്ന 2,26,106 പേര്‍ സുഖം പ്രാപിച്ചു. വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ഏപ്രിൽ 3-ന് മാത്രം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോൺ ഹോപ്‍കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 7406 ആയി.
ലോകത്ത് തന്നെ കൊവിഡ് ബാധിച്ച് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ലോകത്ത് പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത 80,600 പേരില്‍ 30,100 പേര്‍ അമേരിക്കയില്‍ നിന്നാണ്.
ഇറ്റലിയിൽ മരണം 14,681 ആയി. സ്പെയിനിൽ മരണം പതിനൊന്നായിരം പിന്നിട്ടു. ലോക രാജ്യങ്ങൾ വെടിനിര്‍ത്തൽ പ്രഖ്യാപിച്ച് കൊവിഡിനെതിരായ യുദ്ധത്തിൽ അണിചേരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറെസ് ആവർത്തിച്ചു. 20 വയസ്സിൽ താഴെയുള്ളവര്‍ വീടിന് പുറത്തേക്കിറങ്ങരുതെന്ന് തുര്‍ക്കി ഉത്തരവിട്ടു.
ന്യൂയോര്‍ക്കില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,935 പേര്‍. ഇവിടെ മാത്രം 1,02,863 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇറ്റലി-1,19,827, സ്പെയിന്‍-1,19,199, ജര്‍മനി-91,159, ചൈന-82,511, ഫ്രാന്‍സ്-65,202, ഇറാന്‍-53,183, യു.കെ-38,690- കോവിഡ് ബാധിതരുടെ രാജ്യം തിരിച്ചുള്ള കണക്ക്. ഇറ്റലി-14,681, സ്പെയിന്‍-11,198, ജര്‍മനി-1,275, ചൈന-3,326, ഫ്രാന്‍സ്-6,520, ഇറാന്‍-3,294, യു.കെ-3,611 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ മരണനിരക്ക്.
Leave a Reply