കോവിഡ് വൈറസ് മനുഷ്യ ശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ കണ്ണുകളെയും ഗുരുതരമായി തകരാറിലാക്കുന്നതായി പ്രമുഖ നേത്രചികിത്സാ വിദഗ്ധന്‍ ഡോ. ജെയ് എം. മാത്യു പെരുമാള്‍.
കോവിഡ് വൈറസ് ബാധിച്ചവരുടെ കണ്ണുകളില്‍ ചെങ്കണ്ണിനു സമാനമായ രോഗ ലക്ഷണങ്ങള്‍ കണ്ടുവരുന്നതായി ചൈനയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനങ്ങളില്‍നിന്നാണ് ആദ്യ സൂചനകള്‍ ലഭിച്ചത്. കണ്ണിലെ ചുവപ്പ്, വേദന, നനവ് തുടങ്ങിയവയാണു രോഗ ലക്ഷണങ്ങള്‍.
കോവിഡ് റെറ്റിനയെയും അതിന്റെ നാഡിയെയും ബാധിക്കുന്നതായി കണ്ടെത്തിട്ടുണ്ട്. വൈറസ് ബാധയുള്ളവരില് രക്തം കട്ടപിടിക്കാനും സാധ്യത കൂടുതലാണ്. ഇത് റെറ്റിനയിലെ രക്തക്കുഴല്‍ അടയുന്നതിനു കാരണമാകും. ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ശരിയായ ചികിത്സ നല്കിയാല് പ്രശ്ന പരിഹാരം സാധ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Leave a Reply