ബേസില്‍ ജോസഫ്
ഒരു തനിനാടന്‍ വിഭവംആണ് വീക്കെന്‍ഡ് കുക്കിംഗിലൂടെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. മലയാളികളില്‍ ഞണ്ട് ഒരിക്കലെങ്കിലും കഴിക്കാത്തവര്‍ ഉണ്ടാവില്ല എന്ന ്കരുതുന്നു. എന്നെ സംബന്ധിച്ചിത്തോളം പല രീതിയില്‍ കുക്ക് ചെയ്ത ഞണ്ട് കറികള്‍ കഴിച്ചിട്ടുണ്ടെങ്കിലും കുട്ടനാടന്‍ സ്‌റ്റൈലില്‍ ഉണ്ടാക്കിയതിന്റെ സ്വാദ് മറ്റൊന്നിലും കിട്ടിയിട്ടില്ല എന്നത് ഒളിച്ചുവയ്ക്കാന്‍ പറ്റാത്ത സത്യംആണ്. ഞാന്‍ ഒരു നാട്ടിന്‍ പുറത്തുകാരന്‍ ആയതിനാലാകം നാടന്‍ രീതിയില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളോട ്എന്നും ഒരു താത്പര്യം ഉള്ളത്. ‘ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം കൂട്ടി തിന്നണം’ എന്നാണല്ലോ ചൊല്ല് ആയതിനാല്‍ ഇവിടെ ജീവിക്കുന്നിടത്തോളം കാലം റോസ്റ്റ് ഡിന്നറിനെയും പിസ്സയെയും കെഎഫ്സിയെയും ഒക്കെ മാറ്റിനിര്‍ത്താനും പറ്റില്ല. ഇനി നമുക്ക് റെസിപ്പിയിലേക്ക് കടക്കാം.
ചേരുവകള്‍
ഞണ്ട് 500 ഗ്രാം
സബോള 2 എണ്ണം (sliced )
പച്ചമുളക്് നീളത്തില്‍ മുറിച്ചത് 1 എണ്ണം
കറിവേപ്പില 2 തണ്ട്
തക്കാളി 2 എണ്ണം (നന്നായിചോപ്‌ചെയ്തത് )
തേങ്ങപ്പാല്‍ 1 കപ്പ് (ഏകദേശം 150 ml )
ഉപ്പ് , ഓയില്‍വെള്ളംഎന്നിവആവശ്യത്തിന് .
ഈ ഞണ്ട് റോസ്റ്റിന്റെ മസാല അരച്ചാണ് ഉണ്ടാക്കുന്നത്. അതിലേയ്ക്ക് ആവശ്യം ഉള്ള ചേരുവകള്‍
ഇഞ്ചി 1 പീസ്
വെളുത്തുള്ളി 1 കുടം
കുഞ്ഞുള്ളി 4 എണ്ണം
കാശ്മീരി ചില്ലി പൌഡര്‍ 2 ടീസ്പൂണ്‍
മല്ലിപ്പൊടി 3 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
കുരുമുളകുപൊടി 1 ടീസ്പൂണ്‍
ഗരംമസാല 1 ടീസ്പൂണ്‍
വെള്ളം മസാല നന്നായി അരക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഞണ്ട് നന്നായി വൃത്തിയാക്കി കഴുകിവയ്ക്കുക. മസാലയുടെ ചേരുവകള്‍ എല്ലാം ആവശ്യത്തിനു വെള്ളത്തില്‍ നന്നായി അരച്ച് എടുത്തു വയ്ക്കുക. അരക്കുമ്പോള്‍ വെള്ളം കൂടിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരുതിക്ക്‌പേസ്റ്റ് ആയി വേണം മസാല അരച്ചെടുക്കാന്‍. ഒരു പാനില്‍ അല്പം ഓയില്‍ ചൂടാക്കി സബോള, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റി എടുക്കുക. ഇതിലേയ്ക്ക് അരച്ച മസാല ചേര്‍ത്ത് ചെറുതീയില്‍ കുക്ക്‌ചെയ്ത് എടുക്കുക. മസാലപാത്രത്തില്‍ പിടിക്കാതിരിക്കാന്‍ തുടര്‍ച്ചയായി ഇളക്കികൊണ്ടിരിക്കുക. ഓയില്‍തെളിഞ്ഞു തുടങ്ങുമ്പോള്‍ അരിഞ്ഞുവച്ചിരിക്കുന്ന തക്കാളിചേര്‍ത്ത് 34 മിനിറ്റ്കൂടികൂക്ക്‌ചെയ്യുക .തക്കാളി സോഫ്റ്റ ്ആയി കഴിയുമ്പോള്‍ ഞണ്ട് 1/ 2 കപ്പ് വെള്ളംഎന്നിവ ചേര്‍ത്ത് നന്നായി മിക്‌സ്‌ചെയ്ത് പാന്‍അടച്ച് വച്ച് ഞണ്ട് കൂക്ക് ചെയ്യുക. ഗ്രേവി കുറുകിവരുമ്പോള്‍ തേങ്ങാപ്പാലും കൂടി ചേര്‍ത്ത് വീണ്ടും 45 മിനിറ്റ്കൂടികൂക്ക്‌ചെയ്യുക. ഗ്രേവി നന്നായി ഞണ്ടില്‍ പിടിച്ചു കഴിയുമ്പോള്‍ ചൂടോടെ ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ സെര്‍വ്‌ചെയ്യുക .
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക