ബാബു ജോസഫ്

വെസ്റ്റ് സസെക്‌സ്:അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന ക്രോളി ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘ തണ്ടര്‍ ഓഫ് ഗോഡ് ‘ 20-ാം തിയതി ശനിയാഴ്ച്ച നടക്കും. കാലഘട്ടത്തിന്റെ പ്രതിബന്ധങ്ങളെ യേശുവില്‍ അതിജീവിച്ചുകൊണ്ട് ലോകസുവിശേഷവത്ക്കരണ രംഗത്ത് വിവിധ രാജ്യങ്ങളില്‍ വിവിധങ്ങളായ മിനിസ്ട്രികള്‍ക്ക് പ്രവര്‍ത്തന നേതൃത്വം നല്‍കുന്ന റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകത്താല്‍ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാക്കിക്കൊണ്ട് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ദേശഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ ‘തണ്ടര്‍ ഓഫ് ഗോഡ് വിവിധങ്ങളായ ഭാഷകളും സംസ്‌കാരവും ഇടകലര്‍ന്ന യൂറോപ്പില്‍ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ട് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കണ്‍വെന്‍ഷന്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 5.30 വരെയാണ് നടക്കുക. കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സുകള്‍ കിഡ്സ് ഫോര്‍ കിങ്ഡം ടീം നയിക്കും. അരുന്ധല്‍ & ബ്രൈറ്റണ്‍ അതിരൂപതാ ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ അനുഗ്രഹാശീര്‍വാദത്തോടെ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ഫാ.ടെറി മാര്‍ട്ടിന്‍, ഫാ. റെഡ് ജോണ്‍സ് എന്നിവരും പങ്കെടുക്കും. വിവിധ പ്രദേശങ്ങളില്‍ നിന്നും വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കണ്‍വെന്‍ഷനിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ്.
THE FRIARY CHURCH
Haslet Avenue West
CRAWLEY
RH10 1HS.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജോയ് ആലപ്പാട്ട്.07960000217.

എബി ജോസഫ് 07809612151