കളിക്കാരുടെ വേതനത്തെ ചൊല്ലി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ വന്‍ പൊട്ടിത്തെറി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായി കളിക്കാരുടെ കരാറിനെ ചൊല്ലിയാണ് കളിക്കാരും ബോര്‍ഡ് അധികൃതരും പരസ്യമായി ഏറ്റുമുട്ടുന്നത്. ജൂണ്‍ 30നകം കരാര്‍ ഒപ്പിടണമെന്ന അന്ത്യശാസനം കളിക്കാരുടെ സംഘടന തള്ളി.
രാറില്‍ ഒപ്പിട്ടില്ലെങ്കില്‍ കളിക്കാര്‍ തൊഴില്‍ ഇല്ലാത്തവരാകുമെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ അധ്യക്ഷന ജെയിംസ് സതര്‍ലന്‍ഡിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ രംഗത്തെത്തി. ട്വന്റ്റി 20 ലീഗുകളില്‍ കളിച്ചാണെങ്കിലും ജീവിക്കുമെന്ന് വാര്‍ണര്‍ തിരിച്ചടിച്ചു. എ ഏജിനോടാണ് വാര്‍ണര്‍ ഇക്കാര്യം തുറന്നടിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഐ പിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ഓസ്‌ട്രേലിയന്‍ ബോര്‍ഡിന്റെ നിലപാട് പരിഹാസ്യമാണെന്നും വാര്‍ണര്‍ തുറന്നടിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ആഷസ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാനും മടിക്കില്ലെന്ന് പ്രമുഖ താരങ്ങള്‍ മുന്നറിയിപ്പ് നല്‍കി. മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ ജോണ്‍സണ്‍, പാറ്റ് കമ്മിന്‍സ്, ഷെയിന്‍ വാട്‌സണ്‍ എന്നിവരും ബോര്‍ഡിനെ വിമര്‍ശിച്ച് രംഗത്തുണ്ട്.
പ്രധാന താരങ്ങള്‍ ഐപിഎല്‍ ഉള്‍പ്പെടെയുളള ടൂര്‍ണമെന്റുകള്‍ കളിക്കുന്നത് തടയുന്നതാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ കരാര്‍. ഇതിനായി സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമടക്കമുളള താരങ്ങളുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിടണമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്. ഐപിഎല്‍ കളിക്കരുതെന്നായിരിക്കും ഈ കരാറിലെ പ്രധാന വ്യവസ്ഥ.
ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍, പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോസ് ഹസില്‍ വുഡ്, പാത്ത് കുമ്മിന്‍സ് എന്നവരെയാണ് ഈ കോണ്‍ട്രാക്റ്റില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ ജനറല്‍ മാനേജര്‍ പാത്ത് ഹൊവാര്‍ഡ് ആണ് പുതിയ കരാറിന് പിന്നില്‍. ഇപരിക്ക് കുറക്കാനും വിവാദങ്ങള്‍ ഇല്ലാതാക്കാനുമാണ് പുതിയ കരാര്‍ ഉണ്ടാക്കുന്നതെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിശദീകരണം.