പലാശ് മുച്ഛലിന്റെയും ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുടെയും വിവാഹത്തെ ചുറ്റിപ്പറ്റി വലിയ വിവാദങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. വിവാഹദിവസം തന്നെ പുറത്തുവന്ന സ്വകാര്യ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളാണ് കാര്യങ്ങൾക്ക് കൂടുതൽ ചൂടേകിയത്. നൃത്ത കൊറിയോഗ്രാഫറായ മേരി ഡി കോസ്റ്റയുമായി പലാശ് നടത്തിയതായി പറയപ്പെടുന്ന ചാറ്റുകളിൽ, സ്മൃതിയുമായുള്ള ബന്ധം “മിക്കവാറും അവസാനിച്ച നിലയിൽ” എന്നാണ് പലാശ് സൂചിപ്പിക്കുന്നതെന്നും, യുവതിയെ ഹോട്ടലിലെ പൂളിൽ ഒരുമിച്ച് നീന്താൻ ക്ഷണിക്കുന്നതടക്കമുള്ള സന്ദേശങ്ങളും കാണാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്കിടെ ഈ ചാറ്റുകൾ സ്മൃതിയുടെ കുടുംബാംഗങ്ങൾ കണ്ടതാകാമെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് സ്മൃതിയുടെ പിതാവിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും പറയുന്നു. ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ആദ്യമായി പങ്കുവച്ച റെഡ്ഡിറ്റ് ത്രെഡ് നീക്കം ചെയ്തെങ്കിലും ഇതുവരെ സ്മൃതിയോ പലാശോ അവരുടെ കുടുംബാംഗങ്ങളോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇതോടൊപ്പം 2017-ൽ മുൻ കാമുകി ബിർവ ഷായെ പ്രപ്പോസ് ചെയ്യുന്ന പലാശിന്റെ പഴയ ചിത്രങ്ങളും വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
വിവാഹം മാറ്റിവച്ചതോടെ ആരാധകരുടെ ഭാഗത്ത് നിന്ന് തർക്കങ്ങളും ആരോപണങ്ങളും ശക്തമായി. സ്മൃതി വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തതും ചർച്ചകൾക്ക് പുതുജീവനായി. സുഹൃത്തായ ജമിമ റോഡ്രിഗസിന്റെ ആഘോഷ വീഡിയോകൾ പോലും ഡിലീറ്റ് ചെയ്തു. എന്നാൽ, ചാറ്റുകൾ വ്യാജമാണെന്നും സ്മൃതിയുടെ പിതാവ് ആരോഗ്യമായി ആശുപത്രി വിട്ട ശേഷമാകും പുതിയ വിവാഹ തീയതി നിശ്ചയിക്കപ്പെടുക എന്നും വ്യക്തമാക്കുന്നവരും ഉണ്ട്.











Leave a Reply