അവിഹിത ബന്ധം സംശയിച്ച് ഭാര്യ ഭര്‍ത്താവിന്‍റെ ലിംഗം മുറിച്ച് മാറ്റി
22 July, 2017, 8:45 am by News Desk 1

ചെന്നൈ: മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി. വെല്ലൂര്‍ ജില്ലയിലുള്ള ജഗദീശനെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ സരസുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അവിഹിതമുണ്ടെന്ന സംശയത്തിലാണ് കൃത്യം ചെയ്തതെന്ന് മൊഴി നല്‍കി.

വ്യത്യസ്ത സമുദായത്തില്‍പ്പെട്ട ജഗദീശനും സരസുവും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവര്‍ക്ക് ഒരു മകനും മൂന്നു പെണ്‍മക്കളുമുണ്ട്. ജഗദീശനുമായുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് സരസു സ്വന്തം വീട്ടിലേയ്ക്ക് പോയി. മൂത്ത മകന്റെ പിറന്നാളിനായാണ് 17-ാം തിയതി സരസു തിരിച്ചെത്തിയത്. മക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് അവിടെ തങ്ങി. രാത്രി വീണ്ടും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വഴക്കിനിടെ താന്‍ മറ്റൊരു സ്ത്രീയുമായി ഇഷ്ടത്തിലാണെന്നും വിവാഹം കഴിക്കുമെന്നും ജഗദീശന്‍ വെല്ലുവിളിച്ചു. പിറ്റേന്ന് പുലര്‍ച്ചെ ഭര്‍ത്താവ് ഉറങ്ങി കിടക്കവേ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചു മാറ്റിയ ശേഷം സരസു സ്വന്തം വീട്ടിലേയ്ക്ക് കടന്നു കളഞ്ഞു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ജഗദീശനെ ആശുപത്രിയില്‍ എത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം നില മെച്ചപ്പെട്ടു വരുന്നു. സരസുവിനെതിരെ കേസെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved