ലണ്ടന്‍: ക്രോയിഡോണിലും സമീപപ്രദേശങ്ങളിലും പരിശുദ്ധാത്മാഭിഷേകം ചൊരിഞ്ഞുകൊണ്ട് എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും നടന്നുവരുന്ന ‘ക്രോയിഡോണ്‍ നൈറ്റ് വിജില്‍ ’10 ന് രാത്രി 8.30 മുതല്‍ 12.30 വരെ നടക്കും. അനേകര്‍ക്ക് വരദാനഫലങ്ങളുടെ നിറവ് നല്‍കപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷയില്‍ ഇത്തവണ റവ.ഫാ.ലിക്‌സണ്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കും. ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചനപ്രഘോഷകനും ആദ്ധ്യാത്മിക ശുശ്രൂഷകനുമായ ബ്രദര്‍ അജി പീറ്റര്‍ നൈറ്റ് വിജിലില്‍ പങ്കെടുത്ത് ശുശ്രൂഷകള്‍ നയിക്കും. യേശുക്രിസ്തുവിന്റെ കാല്‍വരിയിലെ പീഡാസഹനത്തെ അനുസ്മരിച്ചുകൊണ്ട് നൈറ്റ് വിജിലില്‍ ഇത്തവണ പ്രത്യേക ‘ കുരിശിന്റെ വഴി’ നടക്കും.
ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, കുമ്പസാരം തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും.
അഡ്രസ്സ് :
CHURCH OF OUR FAITHFUL VIRGIN.
UPPER NORWOOD
SE19 1RT.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
സിസ്‌റര്‍ സിമി. 07435654094
ഡാനി 07852897570.
വ്രതാനുഷ്ടാനങ്ങളുടെ വലിയ നോമ്പും മാര്‍ യൗസേപ്പ് പിതാവിന്റെ വണക്കമാസ ആചരണവും ഒരുമിക്കുന്നതിലൂടെ ഏറെ അനുഗ്രഹീതമാകുന്ന മാര്‍ച്ച് മാസത്തില്‍ 10ന് വെള്ളിയാഴ്ച നടക്കുന്ന ‘ക്രോയിഡോണ്‍ നൈറ്റ് വിജിലിലേക്ക് ‘സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.