കശ്മീരില്‍ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നു. കശ്മീരിന്‍റെ പ്രത്യേകപദവി സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഈയാഴ്ച പരിഗണിച്ചേക്കുമെന്ന വിലയിരുത്തലിലാണ് വന്‍സുരക്ഷാ സന്നാഹമൊരുക്കിയത്. കൂടുതല്‍ വിഘടനവാദി നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കി.
ഇതുവരെ നൂറ്റിയന്‍പതില്‍പ്പരം പേരെ തടങ്കലിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രമസമാധാനം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി ഇന്നലെ നൂറ് കമ്പനി അര്‍ധസൈന്യത്തെ വിന്യസിച്ചിരുന്നു. ശ്രീനഗറിലെ പലമേഖലകളിലും നിരോധാജ്ഞ നിലവിലുണ്ട്. അതേസമയം, എല്ലാ സര്‍ക്കാര്‍ ആശുപത്രികളും മരുന്നുകള്‍ അടിയന്തരമായി ശേഖരിച്ച് സൂക്ഷിക്കണമെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
Leave a Reply