ലോകത്ത് പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിയമത്തിനും നികുതിക്കും വിധേയമാക്കുവനുള്ള ശ്രമങ്ങള്‍ വിവിധ രാജ്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് മാത്രമായി പ്രത്യേക നിയമ നിര്‍മ്മാണം നടത്താന്‍ സൗത്ത് കൊറിയ തീരുമാനിച്ചു. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നികുതി വിധേയമാക്കും എന്ന് വിശദീകരിച്ച് കൊണ്ടുള്ള നിയമ നിര്‍മ്മാണം ഈ വര്‍ഷം പകുതിയോടെ പൂര്‍ത്തിയാകും എന്ന് സൗത്ത് കൊറിയന്‍ ഗവണ്മെന്റ് അറിയിച്ചു.
ക്രിപ്റ്റോ കറന്‍സി ട്രാന്‍സാക്ഷനുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം തങ്ങള്‍ ചര്‍ച്ച ചെയ്തു വരികയാണെന്നും എന്നാല്‍ ഇതല്‍പ്പം സങ്കീര്‍ണ്ണമായ പ്രക്രിയ ആയതിനാല്‍ സമയം എടുക്കുമെന്നും ഇത് സംബന്ധിച്ച് നടത്തിയ പ്രഖ്യാപനത്തില്‍ സൗത്ത് കൊറിയന്‍ ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ചോ യുംഗ് റാക് പ്രസ്താവിച്ചു. നിലവിലെ നിയമം അനുസരിച്ച് ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് മാത്രമേ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കൂ എന്നതിനാലാണ് ഇത് സംബന്ധിച്ച് പുതിയൊരു നിയമ നിര്‍മ്മാണം ആവ്ശ്യമാക്കിയത് എന്നും വിശദീകരിച്ച ചോ യുംഗ് അടുത്തിടെ രൂപീകരിച്ച വിര്‍ച്വല്‍ കറന്‍സി ടാക്സേഷന്‍ ടാസ്ക് ഫോഴ്സിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും വിശദീകരിച്ചു.
അടുത്തിടെ നടന്ന നാഷണല്‍ ഇക്കണോമിക് അഡ്വൈസറി കൗണ്‍സില്‍ മീറ്റിംഗില്‍ സംസാരിക്കവേ സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
Leave a Reply