പരിശീലനത്തിലൂടെ ശരീരഭാരം കുറച്ചത് വിവരിച്ചുകൊണ്ട് വിസ്മയ മോഹൻലാൽ പങ്കുവച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ അസഭ്യവും അശ്ലീലതയും നിറഞ്ഞ കമന്റുകൾ. വിസ്മയ പോസ്റ്റിൽ തന്റെ രൂപമാറ്റം വ്യക്തമാക്കുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് തികച്ചും സ്ത്രീവിരുദ്ധമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. വിസ്മയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് താഴെയും ഇത്തരത്തിലുള്ള കമന്റുകളുണ്ട്.

‘കാശുണ്ടെന്ന് വെച്ച് നല്ല തീറ്റ, പിന്നെ ലക്ഷങ്ങള്‍ മുടക്കി തടി കുറയ്ക്കല്‍, അതിനിവള്‍ പെണ്ണാണോ’, ‘പൈസ കൂടിപ്പോയതിന്റെ അഹങ്കാരം’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. മോഹന്‍ലാലിനെ അധിക്ഷേപിച്ചു കൊണ്ടും, വിസ്മയയുടെ പരിശീലകനെ കുറിച്ചും മോശം കമന്റുകളുണ്ട്. മോശം കമന്റുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതാണോ സാക്ഷര കേരളം എന്ന ചോദ്യവുമായാണ് ചിലര്‍ മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആയോധനകലാ പരിശീലനത്തിലൂടെയായിരുന്നു വിസ്മയ 22 കിലോ ശരീരഭാരം കൂറച്ചത്. മുമ്പ് പടികള്‍ കയറാനും മറ്റും അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ വലുതായിരുന്നെന്നും ഇപ്പോള്‍ ഒരുപാട് സുഖം തോന്നുന്നുണ്ടെന്നും വിസ്മയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുഞ്ഞിരുന്നു. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും നന്ദി പറയുന്ന കുറിപ്പില്‍, പരിശീലനങ്ങള്‍ക്കായി ഇതിലും മികച്ച ഇടമില്ലെന്നും ജീവിതംതന്നെ മാറിമറിഞ്ഞെന്നും വിസ്മയ പറഞ്ഞിരുന്നു.