ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൈക്കിൾ യാത്രികയെ കാർ ഇടുപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുകെ മലയാളി സീന ചാക്കോയ്ക്ക് ശിക്ഷ വിധിച്ച് കോടതി. സെപ്തംബർ 14 നാണ് വിൽംസ്ലോയ്ക്ക് സമീപമുള്ള ഹാൻഡ്‌ഫോർത്തിൽ അറുപത്തിരണ്ടുകാരിയായ സൈക്ലിസ്റ്റ്, എമ്മ സ്മോൾവുഡിന് കാർ അപകടത്തിൽ ജീവൻ നഷ്ടമായത്. അപകടം നടന്നതിന് ശേഷവും സീന ചാക്കോ മറ്റൊരാൾ വാഹനം തടയുന്നത് വരെ വാഹനത്തിനടിയിൽ കുടുങ്ങിയ സൈക്കിളുമായി യാത്ര ചെയ്‌തു.
അപകടത്തിൽ പരുക്കേറ്റ എമ്മ സ്മോൾവുഡിന് സംഭവ സ്ഥലത്ത് വച്ച് തന്നെ പാരാമെഡിക്കുകൾ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മൂന്ന് ദിവസത്തിന് ശേഷം എമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു. നവംബർ 21 ന് ചെസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ നടന്ന വിചാരണയിലാണ് സീന ചാക്കോയെ നാല് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. സീന ചാക്കോ മൂന്ന് മക്കളുടെ അമ്മയാണ്.
ചെഷയര്‍ പോലീസ് റിപ്പോർട്ടിൽ ലൈസന്‍സും ഇന്‍ഷൂറന്‍സും ഇല്ലെന്ന് പറയുന്നു. ഒരു സിനിമ ദൃശ്യങ്ങളെ വെല്ലുന്ന വിധത്തിലാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നതായി സീരിയസ് കൊളിഷന്‍ ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്‍ റേസ് സിം വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ അപകടകരമായ വിധത്തില്‍ ഒരാളും ഡ്രൈവ് ചെയ്യരുതെന്നും അദ്ദേഹം കേസ് ഡയറിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സുരക്ഷിത ഡ്രൈവിംഗിന്റെ പ്രാധാന്യം എല്ലാവരുടെയും സുരക്ഷയ്ക്ക് ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Leave a Reply