[blockquote style=”1″]യേശുക്രിസ്തുവിന്‍റെ ജനനത്തെയും അമ്മയായ മറിയത്തിന്റെ സ്വഭാവത്തെയും വികലമായി ചിത്രീകരിച്ച് കൊണ്ട് ഇടുക്കി സ്വദേശിനിയായ ലിജി മാത്യൂസ് എഴുതിയ ദൈവാവിഷ്ടര്‍ എന്ന നോവല്‍ ചര്‍ച്ചാ വിഷയമായിരിക്കെ ഇത് സംബന്ധിച്ച് സിനായ് വോയ്സ് ചീഫ് എഡിറ്റര്‍ സിജോ ജോയ് പ്രതികരിക്കുന്നു. യുകെയില്‍ സ്വിന്‍ഡനില്‍ ആണ് സിജോ ജോയ് താമസിക്കുന്നത്. [/blockquote]

യേശുക്രിസ്തുവിന്റെ അമ്മയായ മറിയം ഹസ്‌മോണിയന്‍ രാജകുമാരിയും സ്വപ്നാടനക്കാരിയായിരുന്നെന്നും യെരുശലേം ദേവാലയത്തിലെ മുഖ്യ പുരോഹിതനായിരുന്ന ഹെരോദാവില്‍ മറിയ ഇരട്ടകുട്ടികള്‍ക്കു ജന്മം നല്കിയതില്‍ ഒരാളായിരുന്നു യേശു എന്നുതുടങ്ങി വിചിത്രമായ അനവധി കഥകള്‍ കോര്‍ത്തിണക്കിയും ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കിയും കൊണ്ടു ലിജി മാത്യു എഴുതിയ ‘ദൈവാവിഷ്ട്ടര്‍’ എന്ന നോവലിനെക്കുറിച്ചു വായിക്കുവാന്‍ ഇടയായി. ക്യാമ്പസ് രാഷ്ട്രീയം പറയുന്ന സിനിമയെടുത്തു വിജയിക്കണമെങ്കില്‍ നായകന്‍ കമ്മ്യൂണിസ്റ്റുകാരനാകണം എന്നതുപോലെയാണ് ഇന്നത്തെ പല എഴുത്തുകാരും ക്രിസ്തുവിനെ വിമര്‍ശിച്ചെഴുതുന്നത്.

വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരളത്തിലെ 17 സ്റ്റേജുകളില്‍ അവതരിപ്പിച്ചു കുപ്രസിദ്ധി നേടിയ നാടകമായിരുന്നു പി.എം ആന്റണിയുടെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവു’ സ്പാര്‍ട്ടക്കസ്സ് എന്ന നാടകത്തിന്റെയും കസാന്‍ദ്‌സാക്കീസിന്റെ ‘ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനം എന്ന കൃതിയെയും ആധാരമായെടുത്താണ് ആന്റണി സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്.കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യാനായിരുന്നു ആന്റണിയുടെ ആഹ്വാനം ഈ നാടകത്തിന്റെ ചുവരെഴുത്ത് ഇങ്ങിനെയായിരുന്നു ദൈവപുത്രനല്ലാത്ത യേശു,ഒറ്റുകാരനല്ലാത്ത യൂദാസ്,വേശ്യയല്ലാത്ത മറിയം,കൊള്ളക്കാരനല്ലാത്ത ബറാബാസ് എന്നായിരുന്നു. ബറബ്ബാസിനെക്കാള്‍ നീചനായിട്ടാണ് ക്രിസ്തുവിനെ അതില്‍ അവതരിപ്പിച്ചത്.

യുകെയിലെ സ്വിന്‍ഡനില്‍ താമസിക്കുന്ന സീജോ ജോയ് സിനായ് വോയ്സ് ചീഫ് എഡിറ്ററാണ്

ആ കാലത്തു ക്രിസ്തീയ സഭാ ബിഷപ്പുമാരുടെയും,സിനിമയില്‍ പ്രമുഖ താരമായിരുന്ന ഉണ്ണിമേരിയുടേയും നേതൃത്വത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തു വച്ച് ഈ നാടകത്തിനെതിരെ പടുകൂറ്റന്‍ റാലി നടത്തുകയുണ്ടായി. പോലീസ് പ്രൊട്ടക്ഷനോടു കൂടെയായിരുന്നു മിക്കയിടങ്ങളിലും ഈ നാടകം അരങ്ങേറിയിരുന്നതു അവസാനം സുപ്രീം കോടതിവരെ ഇതിന്റെ കേസ്സു പോയെങ്കിലും നാടകം നിരോധിക്കാനായിരുന്നു കോടതി വിധി. എഴുത്തുകാര്‍ക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നല്‍കുന്നത് ക്രിസ്തീയ മാര്‍ഗ്ഗമാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല കാരണം ക്രിസ്തീയതയ്‌ക്കെതിരെ അഭിപ്രായം പറഞ്ഞാലും എഴുതിയാലും ‘ചിന്‍വാദ് പാലം’ എഴുതിയ സാമിനു വന്നപോലെയും,മുവാറ്റുപുഴ ന്യൂ മാന്‍ കോളേജിലെ അധ്യാപകനായിരുന്ന ജോസഫ് സാറിനു വന്ന ഗതി കേടും ആര്‍ക്കും വരില്ലെന്നുറപ്പാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിജി മാത്യുവിന്റെ മനസ്സിന്റെ കൈവിട്ടകളിയായിരുന്നു ദൈവേഷ്ടര്‍ എന്ന് നിസംശയം പറയാന്‍ കഴിയും കാരണം ഇതു ലിജിയുടെ കണ്ടുപിടുത്തമൊന്നുമല്ല ചരിത്രത്തിന്റെയോ ശാസ്ത്രത്തിനെയോ പിന്തുണയോ ഒന്നും ഇല്ലാതെ ഇന്നത്തെ പൈങ്കിളി കഥ പോലുള്ള അന്നത്തെ ചില പുസ്തകത്തിന്റെ വിവരണങ്ങള്‍ കോപ്പിയടിച്ചും,നോവലായതുകൊണ്ടു ലിജിയുടെ ഭാവനയ്ക്കനുസരിച്ചും എഴുതിയ നോവല്‍ എന്നല്ലാതെ ഒന്നുമില്ല. തനിയ്‌ക്കോ കുടുംബക്കാര്‍ക്കോ നാശനഷ്ടങ്ങള്‍ ഒന്നുമില്ലാതെയും,ധന സമ്പാദനത്തിനുള്ള മാര്‍ഗ്ഗമായും ക്രിസ്തീയ മാര്‍ഗ്ഗത്തെബോധപൂര്‍വം തേജോവധം ചെയ്യുക എന്നതില്‍ കവിഞ്ഞു വേറൊന്നും ഈ പുസ്തകത്തില്‍ കാണാനില്ല.

പ്രസാധകരായിരിക്കുന്ന ഡി സി ബുക്‌സിനും ഭയം വേണ്ട, നാശനഷ്ടങ്ങള്‍ അവര്‍ക്കും ഉണ്ടാകില്ല.ക്രിസ്തുവിന്റെ ദൈവാസ്തിത്വത്തെ ചോദ്യം ചെയ്തുകൊണ്ടും എല്ലാ കാലഘട്ടത്തിലും പലരും രംഗത്തു വന്നിട്ടുണ്ടെങ്കിലും അതിനെല്ലാം തികഞ്ഞ ആധികാരികതയോടെ ക്രിസ്തീയ പണ്ഡിതന്മാര്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ഐതീഹ്യമോ കിഴവിക്കഥയോ ആളുകളുടെ സങ്കല്‍പ്പ സൃഷ്ടിയോ അല്ല ക്രിസ്തു ആ മഹാഗുരു ജീവിച്ചിരുന്നിട്ടുണ്ട് ലൂക്കോസിന്റെ സുവിശേഷത്തില്‍ ഔഗസ്‌തോസ് സീസര്‍ റോമിലെ ഗവര്‍ണ്ണര്‍ ആയിരുന്നപ്പോള്‍ ക്രിസ്തു ജനിച്ചു എഴുതിയിരിക്കുന്നു പീലാത്തോസ് യഹൂദ്യ നാടു വാഴുമ്പോള്‍ ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായിരിക്കുന്ന കാലം യേശു ശുശ്രൂഷ ആരംഭിച്ചു എന്നു വായിക്കുന്നു ഈ ഭരണാധികാരികളെല്ലാം ജീവിച്ചിരുന്നു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ?

യൂറോപ്പിലെ യുക്തിവാദികളും നിരീശ്വരവാദികളുമായ പണ്ഡിതന്മാര്‍ നൂറ്റാണ്ടുകളായി രാപ്പകല്‍ വിശകലനം ചെയ്തിട്ടുണ്ട് യേശുവിന്റെ ദൈവത്വം നിഷേധിക്കുവാന്‍ അതില്‍ കൂടുതലൊന്നും വരില്ല ഇന്നത്തെ നിരീശ്വര പണ്ഡിതന്മാര്‍.ന്യൂട്ടോണിയസ്സ്,പ്ലീനി,ടാസിറ്റസ്,ടെല്ലസ്,ഫ്‌ളാവിയസ്സു്,ജോസ്സിഫസ്സ് മുതലായ ചരിത്രകാരന്മാരുടെ കൃതികളിലും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിട്ടുള്ള ശിലാലിഖിതങ്ങളിലും ക്രിസ്തുവിനെ കുറിച്ചും,തന്റെ ജീവിതത്തെ കുറിച്ചും മതിയായ തെളിവുകള്‍ ഉണ്ട്. എഴുതുന്നതിനു മുന്‍പ് ലിജി അതൊന്നും വായിക്കാതിരുന്നതെന്തേ?ക്രിസ്തുവിന്റെ ആറാം തിരുമുറിവു, യേശുക്രിസ്തു കാശ്മീരില്‍,ഡാവിഞ്ചി കോഡ്, ക്രിസ്തുവും,കൃഷ്ണനും ജീവിച്ചിരുന്നില്ല തുടങ്ങിയ ധാരാളം ക്രിസ്തു വിമര്‍ശന പുസ്തകങ്ങള്‍ വന്നുപോയി, ഒത്തിരി കുളിപ്പിച്ചാല്‍ ഇല്ലാതാകുന്നതാണ് യേശു എന്ന് ലിജി എഴുതി,രണ്ടായിരത്തിലധികം വര്‍ഷമായി പലരും യേശുക്രിസ്തുവിനെ ഇല്ലാതാക്കുവാന്‍ തുടങ്ങിയിട്ട് ഇതുമൂലം ക്രിസ്തീയ വിശ്വാസത്തിനു യാതൊരു ഉലച്ചിലും സംഭവിച്ചില്ല സംഭവിക്കുകയും ഇല്ല.

മനുഷ്യനു ദൈവം നല്‍കിയ നിര്‍മ്മല മനസാക്ഷിയെ വഞ്ചിച്ചുകൊണ്ടല്ലാതെ ക്രിസ്തുവിനെക്കുറിച്ചുള്ള അപവാദ പുസ്തകങ്ങള്‍ എഴുതുവാന്‍ സാധ്യമല്ല എന്നോര്‍പ്പിക്കട്ടെ. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള എഴുത്തായതുകൊണ്ടു ലിജി മാത്യൂസിന് സുഖമമായി കേരളത്തില്‍ ജീവിക്കാം അല്ലെങ്കില്‍ ഒരു കല്‍ബുര്‍ഗിയെ പോലെയോ, ഗൗരി ലങ്കഷിനെ പോലെയോ ആകുവാന്‍ സാധ്യത ഉണ്ടാകുമായിരുന്നു. ഈ പുസ്തകത്തിലെ സ്വപ്നാടനക്കാരി മറിയയല്ല ലിജിയാണെന്നു വായനക്കാര്‍ ചിന്തിച്ചാല്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകുമെന്നു തോന്നുന്നില്ല. അതു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിപോലും ഇല്ലാതെ പോയല്ലോ സുഹൃത്തേ.