ദക്ഷിണാഫ്രിക്കയില്‍ ന്യൂലാന്‍ഡില്‍ നടക്കുന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ തിരിച്ചടി. പരിക്ക് ഗുരുതരമായതോടെ ഇന്നലെ പാതിയില്‍ കളി അവസാനിപ്പിച്ച ഡെയ്ല്‍ സ്റ്റെയ്ന്‍ ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്‍റെ ഇടത് ഉപ്പൂറ്റിയ്‌ക്കേറ്റ പരിക്ക് ഗുരുതരമാണ് എന്ന് അധികൃതര് വ്യക്തമാക്കിയത്.നാലു മുതല്‍ ആറ് ആഴ്ചവരെ സ്റ്റെയ്നിന് വിശ്രമം വേണ്ടിവരുമെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതോടെ പരമ്പരയിലെ അവശേഷിക്കുന്ന മല്‍സരങ്ങളും ഇദ്ദേഹത്തിന് നഷ്ടമാകും. ഇന്നലെ ബോള്‍ ചെയ്യുന്നതിനിടെയാണ് പരുക്ക് വീണ്ടും ഗുരുതരമായത്.

ഇന്ത്യക്കെതിരേ നടക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് തന്നെ ദക്ഷിണാഫ്രിക്കന്‍ സ്റ്റെയ്ന്‍ കളിച്ചേക്കില്ല എന്ന് വാര്‍ത്തകളുണ്ടായിരുന്നു.തോളിനേറ്റ പരിക്ക് കാരണം വിശ്രമത്തിലായിരുന്നു സ്റ്റെയ്ന്‍. ഇന്നലെ ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പിന്മാറിയത് ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിക്കില്‍നിന്ന് മോചിതനാകാന്‍ ആറ് ആഴ്ചവരെ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.തോളിനേറ്റ പരിക്കില്‍നിന്ന് 13 മാസത്തിന് ശേഷം മോചിതനായി തിരിച്ചെത്തിയ സ്റ്റെയിനിന് വീണ്ടും പരിക്കേറ്റത് നിര്‍ഭാഗ്യകരമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മാനേജര്‍ പറഞ്ഞു.