ലക്‌നൗ: ദളിത് പെണ്‍കുട്ടിയെ ജീവനോടെ ചുട്ടു കൊന്നു. രാജ്യത്തെ ഞെട്ടിച്ച കൊടും ക്രൂരത നടന്നത് ഉത്തര്‍പ്രദേശ് ഉന്നാവോ ജില്ലയിലെ ഗ്രാമത്തില്‍. കഴിഞ്ഞ വ്യാഴാഴ്ച്ച പച്ചക്കറി മാര്‍ക്കറ്റിലൂടെ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന 18 വയസ്സുകാരി മോണി എന്ന പെണ്‍കുട്ടിയെ അജ്ഞാതരായ ഒരു സംഘം ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായി പെണ്‍കുട്ടിയെ വളഞ്ഞ സംഘം യാതൊരു പ്രകോപനവും കൂടാതെ മോണിയുടെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്കെ മാര്‍ക്കറ്റില്‍ വെച്ച് മോണിയുടെ ശരീരം കത്തിയമരുകയായിരുന്നു. സംഭവത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തെത്തിയ സോണല്‍ ഐജി സുജിത് കുമാര്‍ പാണ്ഡെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മോണിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നില്‍ കൂടുംബ വൈരാഗ്യമാണോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. കുടുംബത്തോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടോയെന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവ സ്ഥലത്ത് നിന്ന് കാലിയായ പെട്രോള്‍ ക്യാന്‍, തീപ്പെട്ടി എന്നിവ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ഫോര്‍വീലറിന്റെ ടയര്‍ പാടുകള്‍ പോലീസ് കണ്ടെത്തി. സ്ഥലം എസ്പി പുഷ്പാജ്ഞലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തം സിങ് റാത്തോഡ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പേരെ ചോദ്യം ചെയ്തു. അജ്ഞാതരായ അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.