സിസേറിയന് മുമ്പ് ലേബര്‍ റൂമില്‍ പ്രതീക്ഷിക്കുന്നത് ടെന്‍ഷനും ഭയവും നിറഞ്ഞ ഗര്‍ഭിണിയുടെ മുഖവും ഗൗരവത്തോടെ നില്‍ക്കുന്ന ഡോക്ടറെയുമൊക്കെയാണെങ്കില്‍ ഇവിടെ കാര്യങ്ങള്‍ കുറച്ച് വ്യത്യസ്തമാണ്. സിസേറിയന് തൊട്ടു മുമ്പ് ഡോക്ടറുമായി ഡാന്‍സ് ചെയ്താണ് യുവതി ഞെട്ടിച്ചിരിക്കുന്നത്. സംഗീത ഗൗതം എന്ന നൃത്താധ്യാപികയാണ് ഡോക്ടര്‍ക്കൊപ്പം ഡാന്‍സ് ചെയ്ത ശേഷം ശസ്ത്രക്രിയക്ക് വിധേയയായത്.

ലുധിയാന സുമന്‍ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. നൃത്തം ചെയ്യാനുള്ള ഒരവസരവും പാഴാക്കരുത്. പുതിയൊരു ജീവനെ ഭൂമിയിലെത്തിക്കുക എന്ന കടമയാണ് നിറവേറ്റാനുള്ളതെങ്കില്‍ ആഘോഷം നിര്‍ബന്ധമാണ്. അതിനു നൃത്തം അല്ലാതെ മികച്ച മറ്റൊന്ന് എന്താണുള്ളത്. അതുകൊണ്ട് എന്റെ കുഞ്ഞു മാലാഖയ്ക്കു വേണ്ടി ഞാനും എന്റെ അമേസിങ്, റോക്കിങ്, സൂപ്പര്‍ ടാലന്റഡ് ഡോക്ടര്‍ വാണി ഥാപ്പറും ചേര്‍ന്നു ചെയ്യുന്ന നൃത്തം ഇതാ. എന്നാണ് ഫേസ്ബുക്കില്‍ ഈ നൃത്തം ഷെയര്‍ ചെയ്തുകൊണ്ട് സംഗീത കുറിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

https://www.facebook.com/gautam1984/videos/10211251064973139/?t=61

രോഗിയും ഡോക്ടറുമൊത്തുള്ള ഏറ്റവും നല്ല വീഡിയോ എന്നു പറഞ്ഞ് സംഗീതയുടെ ഭര്‍ത്താവ് ഗൗതം ശര്‍മയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഒരു പെണ്‍കുഞ്ഞിനാണ് സംഗീത ജന്‍മം നല്‍കിയത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത സംഭവമല്ലായിരുന്നു ഇതെന്നും ഇന്‍സ്റ്റഗ്രാമിനു വേണ്ടി ഇതിന്റെ ദൈര്‍ഘ്യം ഒരു മിനിറ്റായി കുറച്ചതുമാത്രമാണ് എഡിറ്റിംഗായി നടത്തിയതെന്നും ഗൗതം വ്യക്തമാക്കുന്നു.