വാക് ശരങ്ങളാല്‍ നിരന്തരമായി അപമാനിക്കാന്‍ താന്‍ എന്ത് തെറ്റ് ചെയ്തുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യത്തിന് ഒന്നല്ല ഇരുപത്തി രണ്ട് കാരണങ്ങളാണ് ഈ യുവാവ് നിരത്തിയിരിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നരേന്ദ്രമോദിയുടെ ഈ ചോദ്യം ബിജെപി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്നു. പലരും പലരീതിയിലുള്ള ഉത്തരങ്ങളും നല്‍കിയെങ്കിലും കൊല്‍ക്കത്ത സ്വദേശിയായ ദേവ്ദന്‍ ചൗധരിയുടെ ഉത്തരങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എഴുത്തുകാരന്‍ കൂടിയായ ദേവ്ദന്‍ ചൗധരി ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുന്നത്.
ഇതായിരുന്നു ദേവ്ദനിന്റെ മറുപടി
1.നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തു
2.രാജ്യത്തിന്റെ സംസ്കാരത്തില്‍ ധ്രുവീകരണം ഉണ്ടാക്കി. മതപരമായ ധ്രുവീകരണം മാത്രമല്ല ഭാഷാപരമായും സാംസ്കാരികവുമായ ധ്രുവീകരണം ഉണ്ടാക്കി
3.ഹിന്ദുവിസത്തില്‍ സവര്‍ക്കറുടെ ഫാസിസ്റ്റ് ആശയങ്ങള്‍ കൂട്ടിക്കലര്‍ത്തി
4.ഇന്ത്യയെ ദ്രോഹിക്കുന്ന നയങ്ങള്‍ പിന്തുടര്‍ന്നപ്പോഴും ദേശീയതയുടെ പേരില്‍ പൊള്ളയായ വാദങ്ങള്‍ നിരത്തി
5.ഇന്ത്യയുടെ ഭരണം ഹിന്ദു ശക്തികള്‍ക്ക് നല്‍കി
6.നിരന്തരമായി വിവിധ മാര്‍ഗങ്ങളിലൂടെയുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി
7.തീവ്രവാദത്തെ ചെറുക്കാനെന്ന പേരില്‍ ആളുകളുടെ സ്വകാര്യതയിലും സ്വാതന്ത്രത്തിലും കൈകടത്തി
8.സത്യത്തെയും ധര്‍മത്തെയും മുറുകെ പിടിക്കേണ്ട മാധ്യമ സ്ഥാപനങ്ങളെ വിലയ്ക്കെടുത്തു
9.രാജ്യത്തിന്റെ വേറിട്ട ശബ്ദങ്ങളെ ശ്രവിയ്ക്കാന്‍ തയ്യാറാകാതെ ഏകാധിപതിയേപ്പോലെ പെരുമാറി
10.ജനങ്ങള്‍ക്ക് അറിവിന് പകരം വെറുപ്പ് പകര്‍ന്നു നല്‍കി
11.ആവിഷ്കാര സ്വാതന്ത്രത്തിനെ തടയാന്‍ വ്യത്യസ്ത രീതികള്‍ അവലംബിച്ചു
12.ഹ്യൂമന്‍ ഡെവലപ്മെന്റ് സൂചികയിലെ ഇടിവ്
13.അഴിമതിക്കെതിരെയെന്ന് നിലപാടെടുത്ത് അഴിമതിയ്ക്ക് വളം വച്ചു കൊടുത്തു
14.സാധാരണ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ അവഗണന കാണിച്ചു
15.രാജ്യത്തിന്റെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് പകരം പ്രചാരണപരിപാടികളില്‍ മാത്രം ശ്രദ്ധിച്ചതിന്
16.രാജ്യ പുരോഗതിയ്ക്ക് ഉപകരിക്കാത്ത ആളുകളെയും ആശയങ്ങളെയും എപ്പോഴും കൂടെ നിര്‍ത്തിയതിന്
17.പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളെ അവഗണിച്ചതിന്
18.ആളുകള്‍ക്കിടയില്‍ പ്രസ്താവനകളിലൂടെ സ്ഥാപിത താല്‍പര്യങ്ങളെ പ്രോല്‍സാഹിപ്പിച്ചതിന്
19.വന്‍ സാമ്പത്തിക ശക്തികളെ പിന്തുണച്ച് രാജ്യത്തെ പാവപ്പെട്ടവരെ കൈവിട്ടതിന്
20.സര്‍ക്കാരിലുള്ള സാധാരണക്കാരുടെ വിശ്വാസം നശിപ്പിച്ചതിന്
Leave a Reply