വിജയ് ടിവിയിലെ കോഫി വിത്ത്‌ ഡിഡി യിലെ ദിവ്യദര്ശിനിയെ അറിയാത്തവര്‍ ചുരുക്കം .അടുത്തിടെയാണ് ദിവ്യദര്ശിനി കാമുകനെ വിവാഹം ചെയ്തതും .എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ആ ബന്ധം വിവാഹമോചനത്തിന്റെ വക്കില്‍ എത്തി എന്നാണ്.ഒരു വര്‍ഷം മുന്‍പ് മുതലേ ഡിഡിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനുമിടയില്‍ അസ്വരാസ്യങ്ങള്‍ തുടങ്ങിയിരുന്നു എന്നും ഇപ്പോള്‍ വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണെന്നുമാണ് കേള്‍ക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു നായിക എന്നോളം തന്നെ ശ്രദ്ധേയയാണ് തമിഴകത്ത് ദിവ്യ ദര്‍ശിനി. 2014 ലാണ് ദിവ്യ ദര്‍ശിനിയും ശ്രീകാന്ത് രവിചന്ദ്രനും തമ്മിലുള്ള വിവാഹം നടന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ആ വിവാഹം.ഒരു വര്‍ഷം മുന്‍പ് മുതലേ ഇരുവരും വേറെ വേറെയാണ് താമസം. വിവാഹ മോചന ഹര്‍ജി നല്‍കിയതോടെയാണ് തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചത്.സിചിത്ര കാര്‍ത്തിക് എന്ന ഗായിക ചില തമിഴ് താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും തന്റെ ട്വിറ്റര്‍ പേജിലൂടെ ലീക്ക് ചെയ്തിരുന്നു. അതില്‍ ഡിഡിയുടെ ചില ചിത്രങ്ങളും ഉണ്ടായിരുന്നു. ആരെയോ ഡിഡി കെട്ടിപ്പിടിച്ചു നില്‍ക്കുന്നതായിരുന്നു ഫോട്ടോ. ഇതിന് പിന്നാലെയാണ് വിവാഹ മോചന വാര്‍ത്തകളും സജീവമാകുന്നത്.Image result for dd divyadarshini suchi leaks