ചങ്ങലകൊണ്ടു ബന്ധിച്ച നിലയിൽ ഗൃഹനാഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. രാമങ്കരി പനക്കളം വീട്ടിൽ വർഗീസ് ഒൗസേഫിന്റെ (ബാബു-58) മൃതദേഹമാണ് ഇന്നലെ രാവിലെ ഒൻപതരയോടെ ചെറുവള്ളിക്കാവ് മൂലംകുന്നം പാടശേഖരത്തിന്റെ മോട്ടോർ തറയ്ക്കു സമീപം കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി വീട്ടിൽ കിടന്നുറങ്ങിയ ഇയാളെ 12 മണി വരെ ബന്ധുക്കൾ കണ്ടിരുന്നു. വീട്ടിലെ വള്ളം പൂട്ടാൻ ഉപയോഗിക്കുന്ന ചങ്ങല കൊണ്ടു ശരീരം സമീപത്തുള്ള മരവുമായി ബന്ധിച്ച നിലയിലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എസി റോഡ് പുറമ്പോക്കിലെ കച്ചവടക്കാരനായ വർഗീസിനു സാമ്പത്തിക ബാധ്യതകൾ ഉള്ളതായി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി രാമങ്കരി എസ്ഐ ഷാജിമോൻ പറഞ്ഞു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു.

സംസ്കാരം ഇന്ന് 11നു രാമങ്കരി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റോസമ്മ. മക്കൾ: റോബിൻ, ബിബിൻ, റിയ. മരുമക്കൾ: സുബിൻ, ജുബീന.