ദുരൂഹസാഹചര്യത്തില്‍ കൈയും കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ കമ്ബത്തിനു സമീപം ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. പൊലീസ് നായ അടക്കം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ല. മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ട്. 25 നും 30 നും ഇടയില്‍ പ്രായമുള്ള മൃതദേഹമാണ് ഇതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കേരളത്തിന്റെ അതിര്‍ത്തി മേഖലയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമീപത്തുള്ള കനാലില്‍ ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഒന്‍പത് മണിക്ക് ശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്ത്രീയും എത്തി മൃതദേഹം വലിച്ചെറിഞ്ഞതായി ഇവര്‍ പറഞ്ഞു. എന്താണ് വലിച്ചെറിഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ പൂജ നടത്തിയതിനു ശേഷം അവശിഷ്ടങ്ങള്‍ കളയാനെത്തിയതാണ് എന്നു മറുപടി നല്‍കിത്. തുടര്‍ന്ന് ഇവര്‍ ഇവിടുന്നു മടങ്ങി. സംശയം തോന്നിയ ഇവര്‍ തോട്ടില്‍ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോഴാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ഇരുവരേയും അവിടെ മുന്‍പ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ചൂണ്ടയിട്ടവര്‍ പറഞ്ഞു.