ബി.എസ്.എന്‍.എല്ലില്‍ നിന്ന് വിരമിച്ച എന്‍ജിനിയര്‍ ശിവദാസന്‍ പിള്ളയുടെയും പ്രഥമാദ്ധ്യാപികയായിരുന്ന വിജയലക്ഷ്‌മിയുടെയും ഏകമകളാണ് സുചിത്ര. രണ്ട് തവണ വിവാഹിതയായ സുചിത്ര അച്ഛനമ്മമാരോടൊപ്പമാണ് താമസിച്ചിരുന്നത്.
ബ്യൂട്ടി പാര്‍ലര്‍ പരിശീലന കേന്ദ്രത്തില്‍ ഭര്‍തൃമാതാവിനെ കാണാന്‍ പോകുന്നുവെന്നു പറഞ്ഞ സുചിത്ര അമ്മയോട് പറഞ്ഞത് എറണാകുളത്ത് മൂന്നു ദിവസത്തെ ബ്യൂട്ടീഷ്യന്‍ കോഴ്സിന് പോകുന്നുവെന്നാണ്.
20നു ശേഷം സുചിത്രയുടെ വിവരങ്ങളൊന്നും ലഭിക്കാതിരുന്നതോടെയാണ് അമ്മ പൊലീസില്‍ പരാതി നല്‍കിയത്. തങ്ങള്‍ക്കൊപ്പം മകള്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ അവര്‍ക്കായിട്ടില്ല.
മുഖത്തല നടുവിലക്കര ശ്രീവിഹാറില്‍ സുചിത്ര (42) കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനിടയാക്കിയത് അമ്മ വിജയലക്ഷ്‌മി ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി. മകളെ കാണാനില്ലെന്ന് കാട്ടി അമ്മ വിജയലക്ഷ്മി കൊട്ടിയം പൊലീസില്‍ നല്‍കിയ പരാതി ആദ്യഘട്ടത്തില്‍ പരിഗണിച്ചതേയില്ല.
തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയ ശേഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച പൊലീസ്, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാല്‍, കോടതി ഇടപെടുംമുമ്ബേ അന്വേഷണം ഉൗര്‍ജിതമാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സുചിത്രയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ തന്നെ അന്വേഷണം പ്രശാന്തിലേക്കെത്തിയിരുന്നു. എന്നാല്‍ തന്നിലേക്ക് അന്വേഷണം തിരിയാതിരിക്കാന്‍ നിരന്തരം തെറ്റായ വിവരങ്ങളാണ് പ്രശാന്ത് പൊലീസിന് നല്‍കിയത്.
മഹാരാഷ്ട്ര സ്വദേശിയായ രാംദാസിനൊപ്പം സുചിത്ര പോയെന്ന് പൊലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച പ്രശാന്ത്, 20ന് ആലുവയില്‍ നിന്ന് കാറില്‍ കയറിയ ഇരുവരെയും രാത്രി മണ്ണൂത്തിയില്‍ ഇറക്കിവിട്ടെന്ന മൊഴിയില്‍ ഉറച്ചുനിന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതിരുന്ന പൊലീസ്, കഴിഞ്ഞ ഒരു മാസക്കാലം പ്രശാന്ത് സഞ്ചരിച്ച വഴികളിലൂടെയെല്ലാം പോയി.
പാലക്കാട് മണലിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് സുചിത്ര കൊല്ലപ്പെട്ടതാണെന്ന് പൊലീസ് ഉറപ്പിച്ചത്. കാറില്‍ കൊല്ലം പള്ളിമുക്കിലെത്തിയ പ്രതി പ്രശാന്ത് സുചിത്രയെ കൂട്ടി പാലക്കാട്ടേക്ക് പോയെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം സുചിത്ര കൊല്ലപ്പെടുമ്പോൾ ഗര്‍ഭിണിയായിരുന്നുവെന്നു പൊലീസിന്റെ വെളിപ്പെടുത്തല്‍. സുചിത്രയുടെ വയറ്റിലെ കുട്ടി പ്രശാന്തിന്റേതാണെന്നാണ് കിട്ടിയ മൊഴി. ഈ കുട്ടിയെ ഒഴിവാക്കണമെന്ന് സുചിത്രയോട് പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാത്തതായിരുന്നു കൊലയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന. എന്നാല്‍ ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും റിപോര്‍ട്ടുണ്ട്.
സുചിത്ര രണ്ട് കല്യാണവും കഴിച്ചിരുന്നു. എന്നാല്‍ രണ്ടും അലസി പിരിഞ്ഞു. ഈ സാഹചര്യത്തില്‍ സുചിത്ര പ്രസവിച്ചാല്‍ അത് സമൂഹത്തില്‍ വലിയ ചര്‍ച്ചയായി മാറും.
കുട്ടിയുടെ അച്ഛനെ കുറിച്ച് സംശയവും ഉണ്ടാകും. അതുകൊണ്ടാണ് എങ്ങനേയും കുട്ടിയെ ഒഴിവാക്കാന്‍ പ്രശാന്ത് നിര്‍ബന്ധിച്ചത്. വഴങ്ങാതെ ആയതോടെ ഇരുവരും തമ്മില്‍ തര്‍ക്കം ആയി. ഇതിന്റെ അവസാനമാണ് ബെഡ് റൂമിലെ ടെലിഫോണ്‍ കേബിള്‍ ഉപയോഗിച്ച് സുചിത്രയെ കൊലപ്പെടുത്തിഎത്തും തൊട്ടടുത്ത പാടത്ത് കുഴിച്ചു മൂടിയതും .
Leave a Reply