ഷൈമോൻ തോട്ടുങ്കൽ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ ബൈബിൾ അപ്പൊസ്‌റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേര് നൽകാനുള്ള അവസാന തീയതി ഇന്ന് . മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റ്
http://smegbbiblekalotsavam.com/?page_id=595 സന്ദർശിക്കുക . രണ്ടായിരത്തിൽപരം കുട്ടികൾ ഇതിനോടകം പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു . ആയിരത്തിയെണ്ണൂറ്റിയമ്പത് കുട്ടികൾ ആദ്യ പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുത്തു.രൂപത ബൈബിൾ ക്വിസിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ആറാം തീയതി അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. ഇതിന് നേതൃത്വം കൊടുക്കുന്ന ബൈബിൾ അപ്പോസ്റ്റലേറ്റ് ടീമിനെ പിതാവ് അഭിനന്ദിക്കുകയും കുട്ടികൾക്ക് എല്ലാവിധ അനുഗ്രഹങ്ങൾ നേരുകയും ചെയ്തു . തുടർന്ന് ബഹുമാനപെട്ട പ്രോട്ടോസിഞ്ചെല്ലൂൽസ് ആന്റണി ചുണ്ടലിക്കാട്ടും വികാരി ജനറൽ ജിനോ അരീക്കാട്ട് അച്ചനും സന്ദേശം നൽകി .മൂന്നു റൗണ്ടുകളായി നടക്കുന്ന ഈ ഓൺലൈൻ മത്സരങ്ങൾക്ക് മുമ്പുള്ള ആദ്യ പ്രാക്ടീസ് ടെസ്റ്റ് ആറാം തീയതിയാണ് നടത്തിയത് . രണ്ടായിരത്തിനടുത്തു കുട്ടികൾ പങ്കെടുത്തതായി കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു . അടുത്ത പ്രാക്ടീസ് ടെസ്റ്റ് ഇന്ന് വൈകുന്നേരം ആറു മണി മുതൽ വിവിധ എയ്‌ജ് ഗ്രൂപ്പുകാർക്കായി നടത്തും. 6 .30 ന് 8 – 10 എയ്‌ജ് ഗ്രൂപ്പിനും 7 .30 ന് 11 – 13 എയ്‌ജ് ഗ്രൂപ്പിനും 8.30 ന് 14 – 17 എയ്‌ജ് ഗ്രൂപ്പുകാർക്കുമുള്ള പ്രാക്ടീസ് ടെസ്റ്റ് നടത്തും. ഓരോ എയ്‌ജ് ഗ്രൂപ്പിനും വ്യത്യസ്തമായ സമയത്തായിരിക്കും പ്രാക്ടീസ് ടെസ്റ്റ് നടത്തുക . ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള പുതിയ ലിങ്കും യൂസർ മനുവേലും എല്ലാ കുട്ടികൾക്കും അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ അയച്ചിട്ടുണ്ട് .. ഓരോ എയ്‌ജ് ഗ്രൂപ്പിനും കൊടുത്തിരിക്കുന്ന സമയത്ത് മാത്രമേ ലിങ്ക് ആക്റ്റീവ് ആകുകയുള്ളു. ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദേശ്ശിക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും അവസരം . ബൈബിൾ ബന്ധിതമായ സുറിയാനി ഭാഷയിലെ പേരുകളാണ് വേണ്ടത് .പേരുകൾ നിർദേശിക്കേണ്ട അവസാന തീയതി ഇന്ന് അർദ്ധരാത്രിയിൽ (ജൂൺ 10 ന്) അവസാനിക്കും. പങ്കെടുക്കുന്നവർ അവരുടെ മുഴുവൻ പേര് , മിഷൻ/ ഇടവക എന്നിവ കൃത്യമായി ചേർത്തിരിക്കണം . മത്സരത്തോടൊപ്പം നിങ്ങൾ തിരഞ്ഞെടുത്ത പേരിന്റെ അർത്ഥം തിരഞ്ഞെടുക്കാനുള്ള കാരണം ബിബ്ലിക്കൽ പ്രസക്തി എന്നിവ ചുരുങ്ങിയ വാക്കുകളിൽ പ്രതിപാദിച്ചിരിക്കണം . നിങ്ങൾ നിർദ്ദേശ്ശിക്കുന്ന പേര് [email protected] എന്ന ഇമെയിലിൽ അയക്കുക . ഈമെയിലിൽ സബ്ജെക്ട് csmegbonline Bible quiz എന്ന് ചേർത്തിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റുമായി ബന്ധപ്പെടേണ്ടതാണെന്നും ഓൺലൈൻ ബൈബിൾ ക്വിസ് പി .ആർ.ഓ . ജിമ്മിച്ചൻ ജോർജ് അറിയിച്ചു.