ഗ്വാട്ടിമലയിലെ ഷെല്‍ട്ടര്‍ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 19 പെണ്‍കുട്ടികള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാന്‍ ജോസ് പിനുലയിലെ വിര്‍ജന്‍ ഡി അസന്‍ഷണ്‍ ഷെല്‍ട്ടര്‍ ഹോമിലാണ് തീപിടിത്തമുണ്ടായത്. ഗ്വാട്ടിമലസിറ്റിയില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെയാണ് സംഭവസ്ഥലം.
സ്ഥാപനത്തിലെ അന്തേവാസികള്‍ തന്നെയാണ് തീയിട്ടതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കൗമാര കേന്ദ്രത്തിനെതിരെ വ്യാപകമായ പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
കേന്ദ്രത്തിലെ പല പെണ്‍കുട്ടികളും പീഡനത്തിനിരയായതായി റിപ്പോര്‍ട്ടുകളുണ്ട്. മോശം ഭക്ഷണമാണ് ഇവര്‍ക്ക് നല്‍കിയതെന്നും പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പിന്നാലെയാണ് ഷെല്‍ട്ടര്‍ ഹോമില്‍ വന്‍ തീപിടുത്തം ഉണ്ടാകുന്നത്.