ആളുകളുടെ തലച്ചോറ് ചുരുങ്ങി പോകുന്ന തരം മാരകമായ ഒരു ഫംഗസ് ഓസ്‌ട്രേലിയയിൽ ആദ്യമായി കണ്ടെത്തി.ക്വീൻസ്‌ലാന്റിലെ കെയ്‌ൻസിലെ റെഡ്‌ലിഞ്ചിൽ മഴക്കാടുകൾ പര്യവേക്ഷണം ചെയ്യുന്നതിനിടെ ഫോട്ടോഗ്രാഫർ റേ പാമർ ആണ് വിഷ ഫയർ കോറൽ ഫംഗസ് കണ്ടെത്തിയത്.ഒറ്റനോട്ടത്തിൽ ക്യാരറ്റാണെന്ന് തോന്നുമെങ്കിലും വലിയ അപകടം വരുത്തി വയ്ക്കുന്ന ഒരു കൂൺ ആണിത്. ജപ്പാനിലും കൊറിയയിലു മാത്രം കാണപ്പെട്ടിരുന്ന ഈ പോയിസണ്‍ ഫയര്‍ കോറലുകള്‍ ഇപ്പോള്‍ പലയിടത്തായി കണ്ടെത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. വടക്കന്‍ ഓസ്ട്രേലിയയിലെ കെയ്ണ്‍ മേഖലയിലാണ് കടലിനോടു ചേര്‍ന്നുള്ള മേഖലയില്‍ ഈ കൂണുകളെ കണ്ടെത്തിയത്. പോയിസണ്‍ ഫയര്‍ കോറല്‍ എന്നാണ് ഇവയുടെ വിളിപ്പേര്. പേര് സൂചിപ്പിക്കുന്നതിലും അപകടകാരിയാണ് ഈ കൂണ്‍. കാരണം ഇവ തൊലിപ്പുറമെ സ്പര്‍ശിക്കുന്നത് തന്നെ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവച്ചേക്കാം.
തീയുടെ നിറവും പവിഴപ്പുറ്റ് പോലെ പല ശാഖകളായി മുളച്ചു വരുന്ന രീതിയുമാണ് ഈ കൂണുകള്‍ക്ക് ഫയര്‍ കോറല്‍ ഫംഗി എന്ന പേരു ലഭിക്കാൻ കാരണം. മറ്റെല്ലാ കൂണുകളെയും പോലെ ഫംഗസുകൾ കൊണ്ടാണ് ഇതും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് തന്നെയാണ് ഇവയെ അപകടകാരിയാക്കി മാറ്റുന്നതും. കാഴ്ചയിലുള്ള ഭംഗിമൂലം ഇവ ഭക്ഷ്യയോഗ്യമാണെന്നു കരുതി പലരും ഭക്ഷിക്കാറുണ്ട്. ഇങ്ങനെ ഇവയെ ഭക്ഷിക്കുന്നത് ശരീരം തളരുന്നതു മുതല്‍ മരണത്തിനു വരെ കാരണമായിട്ടുമുണ്ട്. അതീവ അപകടകാരിയായ കൂണുകളുടെ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പവിഴപ്പുറ്റുകളുടെ സ്വഭാവത്തെക്കുറിച്ചും നിറവുമുള്ള ഫംഗസുകളെക്കുറിച്ചും പഠനം നടത്തുന്ന റേ പാല്‍മര്‍ എന്ന ഫൊട്ടോഗ്രാഫറാണ് ഈ കൂണുകളുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് റേ പാല്‍മര്‍ ഈ ചിത്രങ്ങള്‍ ഗവേഷകനും ക്യൂൻസ്‌ലന്‍ഡ് സര്‍വകലാശാല പ്രഫസറുമായ മാറ്റ് ബാരന് അയച്ചു കൊടുത്തു. മാറ്റ് ബാരനാണ് ഇവ പോയിസണ്‍ ഫയര്‍ കോറലുകളാണെന്ന് സ്ഥിരീകരിച്ചത്.
Leave a Reply