സമൂഹത്തില്‍ ഇപ്പോഴും ഭിന്നലിംഗക്കാര്‍ അഥവാ ട്രാന്‍സ്ജന്‍ഡേഴ്‌സിന് അവഗണനയാണ്. കുറേയൊക്കെ അവരോടുള്ള സമീപനം മാറിയെങ്കിലും അവരെ ഇപ്പോഴും സമൂഹം വേറിട്ട രീതിയിലാണ് കാണുന്നത്. സമൂഹത്തില്‍ നിന്നും മാത്രമല്ല സ്വന്തം വീടുകളില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നുപോലും കടുത്ത അവഗണന നേരിടുന്നു. അവര്‍ എങ്ങിനെ ജീവിയ്ക്കുന്നു. അവര്‍ മരിച്ചു കഴിഞ്ഞാല്‍ സംസ്‌കാരം എങ്ങിനെ എന്നുള്ളതൊക്കെ സാധാരണക്കാര്‍ക്ക് ഇന്നും അജ്ഞാതമാണ്.
ഇങ്ങനെ അവഗണന നേരിടാന്‍ മാത്രം യഥാര്‍ത്ഥത്തില്‍ ആരാണ് ഹിജഡകള്‍. സ്ത്രീയോ പുരുഷനോ അല്ലാത്ത മൂന്നാമത്തേതായ ലിംഗ പ്രകൃതി ഉള്ള വ്യക്തികളെയാണ് ഭിന്നലിംഗക്കാര്‍ അഥവാ ഹിജഡകള്‍ എന്ന് പറയുന്നത്. സ്ത്രീകളെപ്പോലെ വസ്ത്രധാരണം ചെയ്യുകയും നടക്കുകയും പെരുമാറുകയും ചെയ്യുന്നതാണ് ഇവരുടെ പ്രത്യേകത.
വളരെ ഒതുങ്ങി സമൂഹത്തില്‍ നിന്നും അകന്ന് സമൂഹത്തെ പേടിച്ച് ജീവിക്കുന്ന ഒരു വിഭാഗമാണ് ഹിഡജകള്‍. ഇന്നും ഇവരോട് സമൂഹം കാണിക്കുന്ന വേര്‍തിരിവ് പലപ്പോഴും ഇവരെ വീണ്ടും തെരുവിലേക്ക് ഇറക്കുന്നത് തന്നെയാണ്. കല്ല്യാണങ്ങളില്‍ നൃത്തം ചെയ്തും, വാഹനങ്ങളില്‍ നിന്നും പണം പിരിച്ചും വളരെ ചുരുങ്ങിയ ചിലവില്‍ ജീവിക്കുന്നവരാണ് ഹിജഡകള്‍.
നമ്മുടെ പുരാണത്തിലും ചരിത്രത്തിലും ഇവരുടെ പങ്ക് വ്യക്തമായി വരച്ചു കാട്ടിയിട്ടുണ്ട്. മഹാഭാരത യുദ്ധത്തില്‍ കല്‍ക്കിയും ഒരു ഹിജഡയായിരുന്നു. ഇത്തരത്തില്‍ ചരിത്രത്തില്‍ പ്രധാന സ്ഥാനം തന്നെ ഹിജഡകള്‍ക്കുണ്ടായിരുന്നു.
സാധാരണ സ്ഥലങ്ങളിലോ സാധാരണ ജോലിയോ ഇവരില്‍ പലര്‍ക്കും സ്വപ്നം കാണാന്‍ പോലും സാധിക്കാത്തതാണ്. പലപ്പോഴും നിര്‍ബന്ധിതമായാണ് ഇവരില്‍ പലരും ലൈംഗികതൊഴിലിലേക്ക് തള്ളിവിടപ്പെടുന്നത്. ഇന്നത്തെ കാലത്ത് സ്വന്തമായ വ്യക്തിത്വത്തോടെ ജീവിക്കാന്‍ പെടാപാടുപെടുന്നവരാണ് ഇവര്‍.
ഒരു ഹിജഡയുടെ ജനനം
ഒരു ഭിന്നലിംഗക്കാരന്‍ ജനിക്കുന്നത് പലവിധത്തിലുള്ള മാറ്റങ്ങളിലൂടെയാണ്. ഓരോ ഹിജഡയും അവരിലേക്ക് മാറ്റപ്പെടുന്നതിന് നിര്‍വ്വാണ എന്ന ഒരു ആഘോഷമുണ്ട്. ഇതിലൂടെ ഇവരുടെ ലിംഗം മുറിച്ച് മാറ്റപ്പെടുന്നു. പുരുഷ ലിംഗാവയവം ഇതിലൂടെ മാറ്റപ്പെടുന്നു. ഇവരെ യൂനക് എന്നാണ് അറിയപ്പെടുന്നത്.
സ്പെഷ്യല്‍ ഡയറ്റ്
എന്നാല്‍ നിര്‍വ്വാണക്ക് മുന്‍പ് പ്രത്യേക രീതിയിലുള്ള ഒരു ഡയറ്റ് ആണ് ഇവര്‍ പിന്തുടരുന്നത്. പല വിധത്തിലുള്ള പരിമിതികളും ഇവര്‍ക്ക് വെക്കുന്നു. ശസ്ത്രക്രിയക്ക് 40 ദിവസം മുന്‍പാണ് ഇത് ചെയ്യുക.
അതിമാനുഷിക ശക്തി
മരണം വരെ പ്രവചിക്കാനുള്ള അതിമാനുഷിക ശക്തി ഇവര്‍ക്കുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അര്‍ദ്ധനാരീശ്വര സങ്കല്‍പ്പമാണ് ഇവര്‍ക്കുള്ളത്.
മരണ ശേഷം
ഒരു ഹിജഡ മരിച്ചാല്‍ അവരുടെ കര്‍മ്മങ്ങള്‍ ചെയ്യുന്നത് രാത്രിയിലാണ്. മാത്രമല്ല വളരെ രഹസ്യമായാണ് ഇത് ചെയ്യുന്നതും. പുറംലോകം അറിയാതെ വളരെ രഹസ്യമായാണ് ഇത് ചെയ്യുന്നത്.
Leave a Reply