ENGAGE * ENCOURAGE * ENTERTAIN എന്ന മ്യൂസിക്കൽ ക്യാമ്പയിന്റെ ഭാഗമായി ‘ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ്’ കാഴ്ചവയ്ക്കുന്ന ഫേസ്ബുക്ക് ലൈവ് സീരീസ് ആണ് ‘CELESTIAL SYMPHONY’ ഈ വരുന്ന ഞായറാഴ്ച( ജൂൺ ഏഴിന് ) യുകെ സമയം അഞ്ചരയ്ക്കും ഇന്ത്യൻ സമയം 10.00 നുമാണ് ‘CELESTIAL SYMPHONY ‘ പ്രക്ഷേപണം ആരംഭിക്കുന്നത്. നിങ്ങൾക്ക് മുന്നിൽ വരുന്നത് ബിർമിങ്ഹാമിലെ കൊച്ചുമിടുക്കിയായ ‘അന്ന ജിമ്മി ‘ആണ്.

കുട്ടിക്കാലം മുതൽ തന്നെ നന്നായി പാടുന്ന അന്ന നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്കൂൾ ഇയർ എട്ടിൽ പഠിക്കുന്ന അന്ന ബിർമിങ്ഹാം   സിറ്റി മലയാളി കമ്മ്യൂണിറ്റി(ബി. സി. എം. സി )അസോസിയേഷനിലെയും, സീറോ മലബാർ മാസ്സ് സെന്ററിയിലെയും കലാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടിക്കുന്നുണ്ട്. സംഗീതത്തിൽ മാത്രമല്ല, നൃത്തം, സ് പോർട്സ് എന്നിവയിലും അന്ന തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

അന്ന കടന്നുവന്ന വഴിത്താരയിലേക്ക് ഒരു എത്തി നോട്ടം.
1.) യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ കലാമത്സരങ്ങളിൽ സ്‌ഥിരമായി സമ്മാനാർഹയാകുന്ന അന്നയ്ക്ക്,
ദേശീയ കലാമേളയിൽ ‘സോളോസോങ് ‘ ഇനത്തിൽ ഒന്നാം സ്‌ഥാനം ലഭിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2.) ബൈബിൾ കലോത്സവത്തിന്റെ ദേശീയതല മത്സരങ്ങളിൽ 2017ൽ ഒന്നാം സ്‌ഥാനവും 2019ൽ രണ്ടാം സ്‌ഥാനവും ലഭിച്ചിട്ടുണ്ട്.
3.) ഫാ. ഷാജി തുമ്പചിറയലിന്റെ ‘ ഈശോയുടെ പുഞ്ചിരി ‘എന്ന ആൽബത്തിൽ പാടുവാൻ അവസരം ലഭിച്ചു.
4.)യുകെയിലെ നിരവധി സംഗീതമേളകളിൽ പങ്കെടുക്കാറുണ്ട് -7 ബീറ്റ്സ് സംഗീതോത്സവം, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
5.)’സമർപ്പണ ‘എന്ന മ്യൂസിക് ആൻഡ് ഡാൻസ് പ്രോഗ്രാമിൽ പതിവായി പങ്കെടുക്കുന്നു.
‌6.) അന്നയുടെ നിരവധി ഗാനങ്ങൾ യൂട്യൂബിൽ നിങ്ങൾക്കു കേൾക്കാനാകും ഈ കൊറോണക്കാലത്ത് ആരോഗ്യരംഗത്തും ആവശ്യ സേവന രംഗത്തുമായി പ്രവർത്തിക്കുന്നവർക്ക് വേണ്ടി സമർപ്പിക്കപ്പെട്ട പാട്ടുകളും ഇവയിൽ ഉൾപ്പെടും.
‌7.) സ്കൂൾ ക്വായറിലെയും സ്കൂൾ ഡ്രാമയിലെയും പ്രധാന അംഗമാണ്. മികച്ച ഒരു നർത്തകി കൂടിയായതിനാൽ യുക്മയുടെ കലാമേളകളിൽ നിരവധിതവണ സമ്മാനർഹയായിട്ടുണ്ട്. ‘ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിൽ’ ആരതി അരുണിന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു വരുന്നു.
‌ ബിർമിങ്ഹാമിൽ താമസിക്കുന്ന ജിമ്മി മൂലംകുന്നത്തിന്റെയും അനു ജിമ്മിയുടെയും ഇളയ മകളാണ് അന്ന ജിമ്മി. മൂത്ത സഹോദരൻ ജിയോ ജിമ്മി സ്റ്റോക്ക് ഓൺ ട്രസ്റ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. മാതാപിതാക്കളുടേയും സഹോദരന്റെയും എല്ലാവിധ പിന്തുണയും അന്നയ്ക്ക് ലഭിക്കുന്നു.

‌ ‘ദീക്ഷ’ യുടെ ‘ENGAGE * ENCOURAGE * ENTERTAIN ‘എന്ന മ്യൂസിക്കൽ ക്യാമ്പയിനും അതിന്റെ ഭാഗമായ, Pratheeksha’ (കുട്ടികൾക്കുവേണ്ടിയുള്ള വേദി ), ‘CELESTIAL SYMPHONY ‘എന്ന് ലൈവ് പ്രോഗ്രാം ഇവയെല്ലാംതന്നെ ആരോഗ്യരംഗത്തും ആവശ്യ സേവന രംഗത്തും സേവനമനുഷ്ഠിക്കുന്ന മുൻനിര പോരാളികൾക്കും അതുപോലെതന്നെ കലാരംഗത്ത് പ്രവർത്തിക്കുന്ന അതുല്യപ്രതിഭകൾക്കുമായിട്ടുള്ള സമർപ്പണമാണ്.’ ലളിതം, സുന്ദരം, ഹൃദ്യം’ എന്ന ആശയത്തോടെ ഈ പരമ്പരകൾ നിങ്ങൾക്കായി പ്രാർത്ഥനയോടെ സമർപ്പിക്കുന്നു.

‘ദീക്ഷ’യുടെ ‘CELESTIAL SYMPHONY’ എന്ന ഈ ലൈവ് സീരിസിൽ കുറച്ച് പ്രത്യേകതകളുണ്ട്.

1 . വെറും 5 ലൈവ് പെർഫോമൻസ് മാത്രമേ ഈ ലൈവ് സീരീസിൽ ഉണ്ടാവുകയുള്ളു.
2 . നിങ്ങൾ ഇതുവരെ  മറ്റൊരു ലൈവ് ഷോയിലും കണ്ടിട്ടില്ലാത്ത 5 ഗായകരായിരിക്കും ഈ ലൈവ് സീരിസിൽ നിങ്ങളുടെ മുന്നിലെത്തുന്നത്.
3 . നിങ്ങളുടെ ഇഷ്ടഗാനങ്ങൾ മുൻകൂറായി ദീക്ഷയുടെ പേജിലേയ്ക്ക് മെസ്സേജ് ചെയ്യുക. അവയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഗാനങ്ങൾ ഈ ലൈവിലൂടെ നിങ്ങൾക്ക് കേൾക്കാം.

‌’ CELESTIAL SYMPHONY ‘ എന്നുള്ള live series കാണുവാൻ ‘deeksha.aarathyarun’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക