പ്രണവ് രാജ്
ഡെൽഹി : അരവിന്ദ് കെജരിവാളിനെയും , ആം ആദ്മി സര്‍ക്കാരിനെയും ഇല്ലാതാക്കാന്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ശ്രമിക്കുന്ന ബിജെപിയും കോണ്ഗ്രസ്സും അടക്കമുള്ള മറ്റ് എല്ലാ രാക്ഷ്ട്രീയ പാര്‍ട്ടികള്‍ക്കും വീണ്ടും കനത്ത നാണക്കേട്. ഈ പാര്‍ട്ടികള്‍ എല്ലാം ഒരുമിച്ചു നിന്നുകൊണ്ട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിനുകളില്‍ തിരിമറി നടത്തി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നടന്ന ഇലക്ഷനുകളിലും ആം ആദ്മി പാര്‍ട്ടിയെ തോല്പിക്കാന്‍ കഴിഞ്ഞുവെങ്കിലും , രാജ്യം മുഴുവനും ആം ആദ്മി പാര്‍ട്ടിക്കുണ്ടാകുന്ന വളര്‍ച്ച തടയാന്‍ കഴിയണമെങ്കില്‍ ഡെല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ ഇല്ലാതാക്കണം എന്ന് ഇവര്‍ രഹസ്യമായി സമ്മതിക്കുന്നു. അതിനുവേണ്ട എല്ലാ കുതന്ത്രങ്ങളും നാളുകളായി ഇവര്‍ ചെയ്യുന്നുണ്ടെങ്കിലും കെജരിവാള്‍ പറഞ്ഞപോലെ ആം ആദ്മി പാര്‍ട്ടി സത്യത്തിനൊപ്പം സഞ്ചരിക്കുന്നതുകൊണ്ട് ആം ആദ്മി സര്‍ക്കാരിന് നേരെ വരുന്ന എല്ലാ തടസ്സങ്ങളെയും ” ദൈവം ” ഇടപെട്ട് മാറ്റി തരുന്നു എന്ന് ഒരിക്കല്‍ കൂടി ഇന്നലെ ഡെല്‍ഹിയില്‍ തെളിഞ്ഞു.
പഞ്ചാബ് ഇലക്ഷനില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിനില്‍ തിരിമറി നടത്തി തോല്പിച്ച് ഡെല്‍ഹിക്ക് പുറത്ത് ഒരു ആം ആദ്മി പൂര്‍ണ്ണ സര്‍ക്കാര്‍ എന്ന ലക്ഷ്യത്തെ കഴ്ടിച്ച് ഒഴിവാക്കിയെടുത്തെങ്കിലും , ഡെല്‍ഹി സര്‍ക്കാരിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം ഇവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല . കൂലിക്കെടുത്ത മാധ്യമങ്ങള്‍ പല കള്ളങ്ങളും പ്രചരിപ്പിച്ചിട്ടും ദിനംപ്രതി ഇന്ത്യ മുഴുവനും ആം ആദ്മി പാര്‍ട്ടി ശക്തിപ്രാപിക്കുന്നതാണ് രാജ്യത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ ആകുലപ്പെടുത്തുന്നത്. ആം ആദ്മി പാര്‍ട്ടി വളര്‍ന്നാല്‍ രാജ്യത്തെ മറ്റ് എല്ലാ പാര്‍ട്ടികളെയും ജനം കൈവിടും എന്ന് പരമ്പരാഗത പാര്‍ട്ടികള്‍ ഭയപ്പെടുന്നു. കഴിഞ്ഞ മാസം ഇരട്ട പദവി ഉപയോഗപ്പെടുത്തി എന്ന കള്ള ആരോപണം ഉന്നയിച്ച് 20 ല്‍ പരം ആം ആദ്മി എം എല്‍ എ മാരുടെ അംഗത്വം രാഷ്ട്രപതിയെകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കിലും സര്‍ക്കാരിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തില്‍ എത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.
അതിനുശേഷം ലഭിച്ച ബീഫ് വിഷയത്തില്‍ കോടതിയലക്ഷ്യം എന്ന ആരോപണം ഉപയോഗപ്പെടുത്തി ഡെല്‍ഹി സര്‍ക്കാരിനെ ഇല്ലാതാക്കാം എന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന മറ്റ് പാര്‍ട്ടികള്‍ക്കും തിരിച്ചടിയായി ആം ആദ്മി പാര്‍ട്ടിയുടെ മറുപടി. ഭരണഘടനയെ മാനിച്ചുകൊണ്ട് കോടതി ഉത്തരവ് നടപ്പിലാക്കാന്‍ തയ്യാറാണെന്ന് അങ്ങേയറ്റം മാന്യമായി നല്‍കിയ മറുപടി രാജ്യത്തെ മറ്റ് പാര്‍ട്ടികളെ വല്ലാതെ നിരാശപ്പെടുത്തി. അങ്ങനെ ആ അവസരവും നഷ്ടപ്പെട്ട അവര്‍ പുതിയൊരു കുതന്ത്രമൊരുക്കി ഡെൽഹി സര്‍ക്കാരിലെ ചീഫ് സെക്രട്ടറിയെ തന്നെ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ ഇന്നലെ ഉപയോഗിച്ചത്. ഡെൽഹി ചീഫ് സെക്രട്ടറിയെ ആം ആദ്മി പാർട്ടിയുടെ എംഎൽഎമാർ തല്ലിയെന്ന കപടവാദമായിരുന്നു ഇവര്‍ ഒരുക്കിയത്. എന്നാല്‍ ഇവിടെയും കെജരിവാള്‍ പറഞ്ഞ ആ ” ദൈവം ” സി സി ടി വി യുടെ രൂപത്തിലാണ് സര്‍ക്കാരിന് തുണയായത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടതോടെ ഡെൽഹി ചീഫ് സെക്രട്ടറിയെ ആം ആദ്മി പാർട്ടിയുടെ എംഎൽഎ മാർ തല്ലിയെന്ന വാദവും പൊളിയുകയായിരുന്നു.
ചീഫ് സെക്രട്ടറി പോലീസിന് നൽകിയ പരാതിയിൽ പുലർച്ചെ 12:15 ന് , തനിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുന്നിൽ വെച്ച് മർദ്ദനമേറ്റു എന്നാണ് നല്‍കിയിരുന്നത്. പക്ഷെ സി സി ടി വി ദൃശ്യങ്ങളില്‍ ചീഫ് സെക്രട്ടറി കെജരിവാളിന്റെ ഓഫീസ്സില്‍ നിന്നും രാത്രി 11:3o ന് പോകുന്നത് വ്യക്തമായി കാണാം . രാത്രി 11:3o ന് ഓഫീസ് വിട്ട ചീഫ് സെക്രട്ടറിയെ പുലര്‍ച്ചെ 12:15 ന് എങ്ങനെ കെജരിവാളിന്റെ മുന്നിൽ വെച്ച് തല്ലും എന്ന് സി സി ടി വി ദൃശ്യങ്ങളിലൂടെ തെളിയിച്ച ആം ആദ്മി പാര്‍ട്ടി ശരിക്കും ചീഫ് സെക്രട്ടറിയെയും , അദ്ദേഹത്തെ ഇതിനായി തയ്യാറാക്കിവിട്ട ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പൈശാചിക ശക്തികളെയുമാണ് നാണം കെടുത്തിയത്.
യഥാര്‍ത്ഥത്തില്‍ ഇത് തന്നെയല്ലേ ദൈവത്തിന്റെ കൈയ്യൊപ്പ് . സത്യത്തിനെ മാത്രം കൂട്ട് പിടിച്ചുകൊണ്ട് ഡെല്‍ഹിയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുവേണ്ടിയും സാമൂഹിക നീതി നടപ്പിലാക്കുന്ന ഈ ജനകീയ സര്‍ക്കാരിനെ രാജ്യത്തെ ഈ പൈശാചികശക്തികള്‍ എത്രത്തോളം ഭയപ്പെടുന്നു എന്നതല്ലേ ഇതില്‍ നിന്ന് തെളിയുന്നത് ?
Leave a Reply