ന്യൂഡല്‍ഹി: യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും സഹോദരങ്ങളെയും പോലീസ് പിടിയില്‍. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ഭാര്യ എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ സാജിദ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് സഹായിച്ച ഇയാളുടെ സഹോദരങ്ങളും പോലീസ് പിടിയിലായിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ 21നാണ് ഡല്‍ഹിയിലെ സരിത വിഹാറില്‍ വെച്ച് അജ്ഞാത മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ പോലീസ് കണ്ടെത്തുന്നത്. ഏതാണ്ട് 7ഓളം കഷ്ണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹം ആരുടേതാണ് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് മൃതദേഹം ഉപേക്ഷിച്ച പെട്ടി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനിയുടെ പെട്ടി ജാവേദ് അക്തര്‍ എന്നയാള്‍ക്ക് യുഎഇയില്‍ നിന്ന് വന്ന പാര്‍സലാണെന്ന് വ്യക്തമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് ഇയാളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് സാജിദിലേക്കുള്ള ലിങ്ക് പോലീസിന് ലഭിക്കുന്നത്. പ്രസ്തുത പെട്ടി താന്‍ വാടകയ്ക്ക് നല്‍കുന്ന വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ജാവേദ് പോലീസിനോട് പറഞ്ഞു. വാടകവീട്ടില്‍ താമസിക്കുന്നത് സാജിദാണ്. അയാള്‍ക്ക് വേണ്ടി പോലീസ് ഷഹീന്‍ ബാഗിലെ ഫ്‌ലാറ്റിലെത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. സാജിദിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ജാമിയ നഗറിലുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.