പ്രേമനൈരാശ്യത്തിന്റെ പ്രതികാരം തീര്‍ക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ നജഫ്ഗ‍ഡിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ് മൂന്നാഴ്ച്ചയ്ക്കിടെ നാല് പെണ്‍കുട്ടികളാണ് ഇയാളുടെ പീഡനത്തിനിരയായത്. ഇന്നലെയാണ് അവസാനത്തെ സംഭവം. പത്ത് വയസുള്ള പെണ്‍കുട്ടിയെ വീടിന് സമീപത്ത് നിന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ശേഷം കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്‍പില്‍ ഇറക്കിവിട്ട് പ്രതി കടന്നുകളഞ്ഞു. വീട്ടില്‍ തിരികെയെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം വിവരിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടി നല്‍കിയ മൊഴി പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു.റന്‍ഹൊള്ള സ്വദേശി പവന്‍ കുമാറാണ് അറസ്റിലായത്. ബപ്റോള മേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രണയം തകര്‍ന്നതിലുള്ള നിരാശയാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്തുവന്നത്.