ജന്മദിന സമ്മാനമായി ലഭിച്ച ബി.എം.ഡബ്യു കാര്‍ നദിയില്‍ ഒഴുക്കിവിട്ട് യുവാവ്. ഹരിയാനയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്‍റെ വീഡിയോ വൈറലാകുകയാണ്. ഹരിയാനയിലെ യമുനാഗറിലാണ് സംഭവം അരങ്ങേറിയത്. പ്രദേശത്തെ ഒരു വന്‍ ഭൂ ഉടമയുടെ മകനാണ് ഇത്തരം ഒരു കൃത്യം ചെയ്തത്. 35 ലക്ഷം രൂപയെങ്കിലും വില വരുന്ന കാറാണ് നദിയില്‍ ഒരുക്കിയത്.

ഇയാള്‍ തന്‍റെ ജന്മദിനത്തിന് ഒരു ജാഗ്വര്‍ കാര്‍ വേണമെന്നാണ് വീട്ടുകാരോട് ആവശ്യപ്പെട്ടത്. എന്നാല്‍ വാങ്ങി നല്‍കിയത് ബി.എം.ഡബ്യു. ഇതില്‍ കുപിതനായ ഇയാള്‍ നദിക്കരയില്‍ എത്തി കാര്‍ നദിയിലേക്ക് തള്ളിയിടുകയായിരുന്നു. കാര്‍ നദി തീരത്തെ പുല്‍കൂട്ടത്തില്‍ പൊങ്ങി കിടക്കുന്നത് കണ്ട് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കരയ്ക്ക് എത്തിച്ചു.ബിബിസി അടക്കമുള്ള മാധ്യമങ്ങളില്‍ ഇതിന്‍റെ വാര്‍ത്ത പരന്നതോടൊപ്പം. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ