ന്യൂസ് ഡെസ്ക്, മലയാളം യുകെ
പതിനഞ്ച് വർഷത്തിലേറെയായി ലണ്ടനിൽ ജോലി ചെയ്ത് വരുകയായിരുന്ന യുകെ മലയാളി അന്തരിച്ചു. ഈസ്റ്റ് ഹാമിൽ താമസിച്ചിരുന്ന ഡെൻസിൽ ആണ് മരണമടഞ്ഞത്. തിരുവനന്തപുരം വേളിയാണ് 53 വയസ്സ് പ്രായമുണ്ടായിരുന്ന ഡെൻസിലിൻ്റെ കേരളത്തിലെ സ്വദേശം
പക്ഷാഘാതത്തെ തുടർന്ന് കുറെ നാളുകളായി ന്യൂഹാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ഈസ്റ്റ് ഹാമിലെ ഒരു കെയർ ഹോമിന്റെ പ്രചരണത്തിലേയ്ക്ക് മാറിയിരുന്നു . തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ മോളി ഡെൻസിലാണ് ഭാര്യ, അലീഷ്യ ഡെൻസിൽ, ഡിഫെസിയ ഡെൻസിൽ എന്നിവർ മക്കളാണ്. ഡെൻസിലിൻ്റെ ഭാര്യയും മക്കളും കേരളത്തിൽ ആണ് താമസിച്ചിരുന്നത്.
ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ച് നാട്ടിൽ ഉറ്റവരുടെയും ഉടയവരുടെയും അടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം സ്വദേശത്ത് എത്തിച്ച് അന്ത്യകർമ്മങ്ങൾ നടത്താനാണ് കുടുംബം താത്പര്യപ്പെടുന്നത്. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഡെൻസിലിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply