ഫാ. ബിജു കുന്നയ്ക്കാട്ട്
ഡെര്‍ബി: ഡെര്‍ബി വിശ്വാസ സമൂഹത്തിന് ആത്മീയതയുടെ പുതുചൈതന്യം പകര്‍ന്ന് അഞ്ചു ദിവസം നീണ്ടുനിന്ന ഇടയസന്ദര്‍ശനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ പൂര്‍ത്തിയാക്കി. ഡെര്‍ബിയിലെ എല്ലാ ഭവനങ്ങളിലും സന്ദര്‍ശിച്ച് വെഞ്ചരിപ്പ് നടത്താനും വിശ്വാസികളെ നേരില്‍കണ്ടു സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തിലും മാര്‍ സ്രാമ്പിക്കലിനൊപ്പമുണ്ടായിരുന്നു.
ഞായറാഴ്ച ഡെര്‍ബി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞു നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. മാമോദീസായില്‍ ലഭിച്ച പ്രസാദവരത്തിന്റെ ശക്തി നമ്മില്‍ പ്രകടമാകാതിരിക്കുന്നത് നമ്മുടെ പാപങ്ങളുടെ സ്വാധീനം മൂലമാണെന്നും അതിനാല്‍ പാപത്തെ ഒഴിവാക്കി ജീവിക്കുമ്പോള്‍ പ്രസാദവര അവസ്ഥയില്‍ കൂടുതലായി വളരാന്‍ സാധിക്കുമെന്നും വചനസന്ദേശത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദിവ്യബലിക്കുശേഷം സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, ഗായകസംഘം, വിമെന്‍സ് ഫോറം പ്രതിനിധികള്‍ വാര്‍ഡ് ലീഡേഴ്‌സ് തുടങ്ങിയവര്‍ അഭി. പിതാവില്‍ നിന്ന് സമ്മാനങ്ങള്‍ ഏറ്റുവാാങ്ങി.
വേദപാഠം അധ്യാപകര്‍, വിമെന്‍സ് ഫോറം അംഗങ്ങള്‍ തുടങ്ങിയവരെ പ്രത്യേകമായി കാണുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തു. വിമെന്‍സ് ഫോറം പ്രസിഡന്റ് ലൗലി സാബു എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കിയവരേയും ഗായകസംഘത്തെയും അധ്യാപകരേയും ഗായകസംഘത്തേയും അധ്യാപകരെയും പിതാവ് പ്രത്യേകം പരാമര്‍ശിച്ച് അഭിനന്ദിച്ചു.
സ്പാള്‍ഡിംഗ്, ബോസ്റ്റണ്‍ എന്നിവിടങ്ങളില്‍ ഇടയസന്ദര്‍ശനം വരുന്ന ബുധന്‍, വ്യാഴം, വെള്ളി (25, 26, 27) ദിവസങ്ങളില്‍ നടക്കും. ഇന്ന് ബുധനാഴ്ച സ്പാള്‍ഡിംഗിലും വ്യാഴം, വെള്ളി ദിവസങ്ങളിലും ബോസ്റ്റണിലും മെത്രാന്‍ ഭവന സന്ദര്‍ശനം നടത്തും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഈ രണ്ടു സ്ഥലങ്ങളിലെയും കുടുബാംഗങ്ങള്‍ ബോസ്റ്റണ്‍ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലൊരുമിച്ചു കൂടി അഭി. പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ബലിയര്‍പ്പിക്കും.
വികാരി. ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, വിമെന്‍സ് ഫോറം, മതാധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടവക സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച വി. കുര്‍ബാന നടക്കുന്ന പള്ളിയുടെ
അഡ്രസ്: St. Mary’s Catholic Church, Boston 24, Horncastle Road, Boston, PE 21 9 BU.
Leave a Reply