സ്വന്തം ലേഖകൻ

സ് കോട് ലൻഡ് : 16 വയസ്സുകാരന് സമൂഹമാധ്യമത്തിലൂടെ അനിയന്ത്രിതമായി സന്ദേശങ്ങൾ അയച്ചുവെന്ന ആരോപണത്തെ തുടർന്ന് സ് കോട്ട്ലൻഡിലെ ധനകാര്യ സെക്രട്ടറി ബജറ്റ് അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്  രാജിവച്ചു. ആറു മാസമായി കുട്ടിയുമായി നിരന്തരം സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ടെന്നാണ് മന്ത്രി ഡെറക് മക്കെയുടെ മേലുള്ള ആരോപണം. സംഭവം സ് കോട്ടിഷ് പത്രമാണ് റിപ്പോർട്ട്‌ ചെയ്തത്. താൻ തെറ്റായി പെരുമാറിയെന്നും നടന്ന സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും മക്കെപറഞ്ഞു. ഒപ്പം കുട്ടിയോടും അവന്റെ കുടുംബത്തോടും അദ്ദേഹം ക്ഷമ ചോദിച്ചു. ബുധനാഴ്ച വൈകുന്നേരം വരെ മക്കെയുടെ പെരുമാറ്റത്തെക്കുറിച്ചും അദ്ദേഹത്തിനെതിരായ കൂടുതൽ ആരോപണങ്ങളെക്കുറിച്ചും തനിക്ക് അറിവില്ലായിരുന്നെന്ന് മന്ത്രി നിക്കോള സ്റ്റർജിയൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് ഇൻസ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും 270 സന്ദേശങ്ങൾ അയച്ചു. പല സന്ദർഭങ്ങളിലും കുട്ടിയുമായി കൂടുതൽ അടുത്തിടപഴകിയതായി പത്രം വിശദീകരിക്കുന്നു. പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമ വിവരങ്ങളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ വിലയിരുത്തുകയാണെന്നും സ്‌ കോട്ട്‌ലൻഡ് പോലീസ് പറഞ്ഞു. സ് കോട്ടിഷ് കൺസർവേറ്റീവ് നേതാവ് ജാക്സൺ കാർല, മാക്കെയോട് സ്കോട്ടിഷ് പാർലമെന്റിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പെരുമാറ്റം ഒരു മന്ത്രിയുടേതിനോട് ഒട്ടും യോജിക്കുന്നതല്ല എന്നും കാർല പറഞ്ഞു. മാക്കെയെ തന്റെ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ആൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടതായി പത്രം പറയുന്നു.

“സർക്കാരിൽ സേവനം ചെയ്യുന്നത് ഒരു വലിയ പദവിയാണ്, ഒപ്പം സഹപ്രവർത്തകരെയും പിന്തുണക്കാരെയും നിരാശപ്പെടുത്തിയതിൽ ഞാൻ ഖേദിക്കുന്നു” ; മാക്കെ വെളിപ്പെടുത്തുകയുണ്ടായി. 2013ൽ കുടുംബബന്ധം ഉപേക്ഷിച്ച മാക്കെ ഇത്തരം ഒരു അവസ്ഥയിൽ എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. ബജറ്റ് അവതരിപ്പിക്കാനായി ഒരുങ്ങി വന്ന മാക്കെയ്ക്ക് അതിനു സാധിച്ചില്ല. മാക്കെയുടെ അഭാവത്തിൽ പൊതു ധനമന്ത്രി കേറ്റ് ഫോർബ്സ് ആവും ബജറ്റ് അവതരിപ്പിക്കുക.