ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൂപ്പർമാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന ഏകദേശം എല്ലാ ഉത്പന്നങ്ങളിലും വെജിറ്റബിൾ ഓയിൽ ഉള്ളതായി കണ്ടെത്തൽ. സാധാരണ സൂര്യകാന്തി, ചോളം, റാപ്സീഡ്, സോയ, കുങ്കുമപ്പൂവ് തുടങ്ങിയ വിത്തുകളിൽ നിന്നാണ് ഇവ തയ്യാറാക്കുന്നത്. പാലുൽപ്പന്നങ്ങൾ മുതൽ ഫ്രോസൺ ഭക്ഷണങ്ങളും ലഘുഭക്ഷണൾ, സാലഡ് ഡ്രെസ്സിംഗുകൾ, ടിന്നിലടച്ച മത്സ്യം, റെഡി-ടു ഈറ്റ് ഭക്ഷണങ്ങൾ, ഡയറ്റ് ഡ്രിങ്ക്‌സ്, ഇൻഫന്റ് ഫോർമുലാസ് എന്നിവയുൾപ്പെടെയുള്ള പല ഉൽപ്പന്നങ്ങളുടെയും ലേബലുകളിലും വെജിറ്റബിൾ ഓയിൽ ഉള്ളതായി കാണാം. ആഗോള വെജിറ്റബിൾ ഓയിൽ വ്യവസായത്തിൻ്റെ മൂല്യം 2020-ൽ 91 ബില്യൺ ഡോളറായിരുന്നു, 2027-ഓടെ ഇത് 127 ബില്യൺ പൗണ്ടായി വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ശരാശരിയുള്ള ഭക്ഷണത്തിലെ കലോറിയുടെ മൂന്നിലൊന്നും വരുന്നത് വെജിറ്റബിൾ ഓയിലിൽ നിന്നാണ്. ഇവ മെറ്റബോളിസത്തിൽ അവ്യക്തമായ സ്വാധീനം ചെലുത്തുകയും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് പഠനങ്ങൾ കാണിക്കുന്നു. പലപ്പോഴും ജനങ്ങൾ ഉത്പ്പന്നങ്ങളുടെ ലേബലുകൾ വായിക്കാത്തത് വഴി വെജിറ്റബിൾ ഓയിലിൽ അടങ്ങിയ സാധനങ്ങളാണ് വാങ്ങിക്കുന്നതെന്ന് അറിയുന്നില്ല. വെജിറ്റബിൾ ഓയിൽ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഫാമിലി മെഡിസിനിൽ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു ഡോക്ടർ അഭിപ്രായപ്പെട്ടു.
നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് ഇവ അടങ്ങുന്ന ഉത്പന്നങ്ങൾ നീക്കം ചെയ്താൽ ക്യാൻസർ, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗം തുടങ്ങിയ അതിവേഗം പെരുകിക്കൊണ്ടിരിക്കുന്ന രോഗങ്ങൾക്ക് ശമനം ഉണ്ടാകും. ആദിമകാലം മുതലേ മനുഷ്യർ മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിക്കുന്നവരാണ്. ഏകദേശം 10,000 വർഷമായി പാലുൽപ്പന്നങ്ങളും കഴിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ഒലീവ്, തേങ്ങ തുടങ്ങിയ കൊഴുപ്പുള്ള പഴങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണകളും നാം ഉപയോഗിക്കുന്നുണ്ട്. എന്നാൽ വെജിറ്റബിൾ ഓയിൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. വില കുറവായതിനാൽ റെസ്റ്റോറൻ്റുകളിലും വ്യാപകമായി ഉപയോഗിക്കുന്നത് വെജിറ്റബിൾ ഓയിലാണ്. ക്രിസ്പി നൂഡിൽസ്, ഒനിയൻ റിങ്‌സ്, വറുത്ത ചെമ്മീൻ, ചിക്കൻ വിഭവങ്ങൾ തുടങ്ങിയവയിൽ ഈ എണ്ണകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
Leave a Reply