ഒമാനിലെ ബുഹസനില്‍ നഗരസഭയിലെ ഡ്രൈവറായ പ്രദീപ് മകളെ കണാനില്ലെന്ന വാര്‍ത്തയറിഞ്ഞയുടൻ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. പ്രദീപിനെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശ്വസിപ്പിച്ച് നാട്ടിലേക്കയയ്ക്ക് അയച്ചതിന് പിന്നാലെയാണ്ദേവനന്ദയുടെ വിയോഗ വാര്‍ത്തയും പുറത്ത് വന്നത്. ഇന്ന് രാവിലെയായിരുന്നു പ്രവീണ്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രവീണിനെ മകളുടെ മൃതദേഹത്തിന് അരികിലെത്തിച്ചു. നടക്കാന്‍ പോലും ശേഷിയില്ലാതിരുന്ന പ്രദീപിനെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് താങ്ങി നടത്തുമ്പോഴും ജീവനുള്ള മകളുടെ ഓര്‍മ്മകളും പേറി ആ അച്ഛന്‍ വിങ്ങിപൊട്ടുകയായിരുന്നു. പൊന്നുമോളുടെ ചേതനയറ്റ ശരീരത്തിനടുത്തെത്തിയപ്പോഴേക്കും നിയന്ത്രണം വിട്ട് പ്രദീപ് അലമുറയിട്ട് കരഞ്ഞു. വാക്കുകളിലൂടെപോലും ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല. പൊന്നുമോളെ എന്നുള്ള വിളിക്കൊടുവില്‍ തളര്‍ന്നുവീണ പ്രദീപിനെ നാട്ടുകാര്‍ ചേര്‍ന്ന് താങ്ങിയെടുത്തു.

ദേവനന്ദയെ തേടി തളര്‍ന്ന നാട്ടുകാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റെങ്കിലും ഒന്നും പറ്റാതെ പൊന്നു മോള്‍ തിരിച്ചു വരണേ എന്ന പ്രാര്‍ഥനയായിരുന്നു ഇളവൂര്‍ ഗ്രാമം. 20 മണിക്കൂര്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ കേരളമൊന്നടങ്കം പൊന്നുവിന്റെ തിരിച്ചുവരവിന് കാതോര്‍ക്കുകയായിരുന്നു. എന്നാല്‍, രാവിലെ ഏഴരയോടെ വീടിന് തൊട്ടടുത്ത പുഴയില്‍ ചലനമറ്റ ശരീരം കണ്ടെടുത്തു. വള്ളിപ്പടര്‍പ്പുകളില്‍ തലമുടി ചുറ്റിക്കിടന്ന നിലയിലായിരുന്നു ശരീരം. അതോടെ, തെരച്ചിലിലേര്‍പ്പട്ടവരും നാട്ടുകാരും സങ്കടക്കടലിലായി. മണിക്കൂറുകളോളം നാടും നഗരവും അരിച്ചുപെറുക്കുകയും ആയിരക്കണക്കിന് വാഹനങ്ങളും ട്രെയിനുകളും പരിശോധിക്കുകയും ചെയ്യുമ്പോള്‍, തങ്ങള്‍ക്കരികില്‍ ഒരു വിളിപ്പാടകലെ കിടക്കുകയായിരുന്ന ആ കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയില്‍ നീറുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ദേവനന്ദയുടേതാണെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയുടെ ബന്ധുക്കളെത്തിയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഇന്‍ക്വസ്റ്റ്, പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പുഴയില്‍ മണല്‍ വാരിയ കുഴികളുണ്ട്. ഇതാകാം ഇന്നലെ മൃതദേഹം ലഭിക്കാതിരിക്കാന്‍ കാരണമെന്നും ജില്ലാ കളക്ടര്‍ പ്രതികരിച്ചു. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധരാണ് ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. സമീപത്ത് നിന്ന് ഒരു ഷാളും കണ്ടെടുത്തിട്ടുണ്ട്.

ദേവനന്ദയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും പ്രതികരിക്കുന്നു. കുട്ടിയെ ആരോ അപായപ്പെടുത്തിയതാകാമെന്ന് സമീപ വാസികള്‍ തറപ്പിച്ചു പറയുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നും ഇരുന്നൂറോളം മീറ്റര്‍ ദൂരത്തുള്ള ആറ്റിലേക്ക് കുട്ടി തനിച്ച് ഇവിടെ വരില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. ദുരൂഹത ആരോപിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും പോസ്റ്റുമോര്‍ട്ടം ഉടന്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ പറഞ്ഞു. സംഭവത്തില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി ജെ വ്യക്തമാക്കി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.