ദേവസേനയും പല്‍വാര്‍ ദേവനും ഒന്നിച്ചു അഭിനയിച്ച പ്രണയഗാനം വൈറലാകുന്നു. പക്ഷെ ബാഹുബലിയില്‍ അല്ലെന്നു മാത്രം. പടുകൂറ്റന്‍ സെറ്റുകളൊരുക്കി സ്‌പെഷ്യല്‍ ഇഫക്റ്റിസിന്റെ മാന്ത്രിക കാഴ്ചകളുമായാണ് രുദ്രമാ ദേവി എന്ന തെലുങ്ക് ചിത്രം എത്തിയത്. കാകട്ടിയാ സാമ്രാജ്യത്തിലെ രുദ്രമാ ദേവിയെന്ന രാജ്ഞിയായാണ് അനുഷ്‌കാ ഷെട്ടി ചിത്രത്തിലെത്തിയത്.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നായിക പ്രാധാന്യമുള്ള ഏറ്റവും ചെലവേറിയ സിനിമകൂടിയായിരുന്നു രുദ്രമാ ദേവി.ചിത്രത്തില്‍ റാണ ദഗുപതിയും വേഷമിട്ടിരുന്നു. ബാഹുബലി റീലീസ് ചെയ്തതിന് ശേഷം രുദ്രമാ ദേവിയിലെ ഒരു ഗാന രംഗം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ബാഹുബലിയില്‍ വില്ലനായെത്തിയ റാണയും അനുഷ്‌കയും തമ്മിലുള്ള പ്രണയ ഗാനമാണ് വൈറലാകുന്നത്. ബാഹുബലിയിലെ ദേവസേനയും പല്‍വാര്‍ ദേവനും തകര്‍ത്താടിയ അടിപൊളി സോംഗ് എന്ന തലക്കെട്ടിലാണ് ഗാനം പ്രചരിക്കുന്നത്.
Leave a Reply