ധനുഷിന്റെ ചിത്രങ്ങളില്‍ തുടർച്ചയായി അഭിനയിച്ച അമലപോളിനെയും ധനുഷിനെയും ചേര്‍ത്ത് അപവാദം പ്രചരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമല. സംവിധായകന്‍ വിജയുമായുളള വിവാഹത്തിനു ശേഷം അഭിനയരംഗത്തു നിന്ന് വിട്ടു നിന്ന അമല വിവാഹമോചനത്തിനു ശേഷം സിനിമയില്‍ സജീവമാവുകയും തുടർച്ചയായി ധനുഷ് ചിത്രങ്ങളിൽ അഭിനയിച്ചതോടുംകൂടിയാണ് താരങ്ങൾ ഗോസിപ്പിനിരയായത്. ഗോസിപ്പിനെയും വിവാഹത്തെയുംക്കുറിച്ച് അമലയുടെ പ്രതികരണം ഇങ്ങനെ; ‘ഇതൊക്കെ പത്രക്കാര്‍ എഴുതുന്നതാണ്. അദ്ദേഹത്തിന്റെ ജോഡിയായി വേലയില്ലാ പട്ടാധാരിയില്‍ അഭിനയിച്ചു. പിന്നീട് അദ്ദേഹം നിര്‍മ്മാതാവായ അമ്മാ കണക്കില്‍ അഭിനയിച്ചു. വേലയില്ലാ പട്ടാധാരി 2ലും അഭിനയിച്ചു. അഭിനയിക്കുമ്പോള്‍ നല്ല മോട്ടിവേഷന്‍ തരുന്നയാളാണ് അദ്ദേഹം. ധനുഷ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാല്‍ ഗോസിപ്പുകാര്‍ എന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല’. ‘മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നടിയാകുമെന്ന് കരുതിയതല്ല. ഒരാളെ പ്രേമിക്കുമെന്നോ വിവാഹം കഴിക്കുമെന്നോ ചിന്തിച്ചിട്ടില്ല. അതിനു ശേഷം നടന്നതെല്ലാം അപ്രതീക്ഷിതമാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല.’അമല വ്യക്തമാക്കി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ