ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

മുൻപ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഒരു പുതിയ തലമുറ ആരോഗ്യപ്രവർത്തകരെ എൻ എച്ച് എസിന് ആവശ്യമാണെന്ന് വാദിച്ചിരുന്നു. എന്നാൽ പുറത്തുനിന്നുള്ള ആരോഗ്യ പ്രവർത്തകരാണ് ആരോഗ്യ സേവനരംഗത്ത് കൂടുതൽ മുതൽക്കൂട്ടാവുന്നതെന്ന സാമ്പ്രദായിക ചിന്ത തിരുത്തിക്കുറിച്ചു കൊണ്ടുള്ള പ്രസ്താവനയാണ് ടോറി പ്രവർത്തകയായ ഹാർഡിംഗ് നടത്തിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടുവർഷം മുൻപ് മാത്രമാണ് ലേഡി ഹാർഡിംഗ് അന്താരാഷ്ട്ര മേഖലയിൽനിന്നുള്ള കൂടുതൽ ആരോഗ്യ പ്രവർത്തകരെ രാജ്യത്തിന് ആവശ്യമാണെന്ന് റിപ്പോർട്ട് നൽകിയത്. പുറം രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർ, സ്റ്റാഫ് നഴ്സുമാർ, ക്ലിനിക്കൽ സ്റ്റാഫ് എന്നിവരെ കൂടുതൽ ആവശ്യം ഉണ്ടെന്നാണ് അന്ന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞത്.സർ സൈമൺ സ്റ്റീവനു ശേഷം സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായിരിക്കെയാണ് വിവാദ പരാമർശം.

ധാരാളം വിവാദങ്ങൾ ഏറ്റുവാങ്ങിയ ടെസ്റ്റ്‌ ആൻഡ് ട്രാൻസ് വകുപ്പിന്റെ മേധാവിയായിരുന്ന ബാരൊനെസ്സ് ഹാർഡിങ് പുതിയ പദവിക്കായി ഒരാഴ്ച മുൻപ് ആണ് അപേക്ഷ നൽകിയത്. മുൻ ടോക് ടോക് മേധാവിയായിരുന്ന ഹാർഡിങ് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും. കോൺടാക്ട് ട്രേസിംഗ് സ്കീമുമായി ബന്ധപ്പെട്ട് മുൻപും ഇവർ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. 37 മില്യൻ പൗണ്ട് ചെലവഴിച്ച പദ്ധതിയെ പൊതുമുതൽ നശിപ്പിച്ചു നിർമിച്ച വേസ്റ്റ് എന്നാണ് മാർച്ചിൽ ട്രഷറി വകുപ്പ് മേധാവി അഭിസംബോധന ചെയ്തത്. എൻ എസ് എസ് ജീവനക്കാരിൽ 15 ശതമാനം പേരും ബ്രിട്ടണ് പുറത്ത് നിന്നുള്ളവരാണ്. ഭൂരിപക്ഷം മലയാളികളും നേഴിസിങ് അനുബന്ധ ജോലി ചെയ്യുന്നവരാകയാൽ ഈ രീതിയിലുള്ള നയപരമായ തീരുമാനങ്ങൾ ഉണ്ടായാൽ മലയാളികൾക്ക് വൻ തിരിച്ചടിയാണ്.