നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കഴിഞ്ഞ ദിവസം കെ.പി.എ.സി ലളിത സന്ദര്‍ശിച്ചിരുന്നു. ഇതിനെതിരെ നാടക നടനും സംവിധായകനുമായ ദീപന്‍ ശിവരാമന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കെ.പി.എ.സി ലളിതയെ സംസ്ഥാന സര്‍ക്കാര്‍ നീക്കം ചെയ്യണമെന്നാണ് ദീപന്റെ ആവശ്യം.
‘പീഡനക്കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായി ജയില്‍ കിടക്കുന്ന ഒരാള്‍ക്ക് കെ.പി.എ.സി പിന്തുണ പ്രഖ്യാപിച്ചത് ഒരു കലാകാരി എന്ന നിലയില്‍ അവരുടെ വിശ്വാസ്യതയെ നഷ്ടപ്പെടുത്തുന്ന പ്രവൃത്തിയായി. സംഗീത നാടക അക്കാദമിയില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത അവര്‍ക്കില്ല. കേരളത്തിലെ നാടക കൂട്ടായ്മയോട് കെ.പി.എ.സി ലളിതയെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നു’- ദീപന്‍ ശിവരാമന്‍ കുറിച്ചു.
ദീപന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് സജിത തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ്. ‘ഒന്നും പറയാനില്ല, അവള്‍ക്കൊപ്പം മാത്രം’ സജിത ഫെയ്സ്ബുക്കില്‍ കുറിച്ചു.
ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ആദ്യ വനിത സിനിമാ പ്രവര്‍ത്തകയാണ് കെ.പി.എ.സി. ലളിത. ഇതിനെതിരെ പലരും പ്രതിഷേധങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.
Leave a Reply