ഒരു കാലത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്ന കാവ്യാ മാധവനും ജനപ്രിയ നടന്‍ ദിലീപിനേയും തമ്മില്‍ വിവാഹം കഴിപ്പിച്ചത് എത്ര തവണയാണെന്ന് സോഷ്യല്‍ മീഡിയയ്ക്കും ഗോസിപ്പു കൊതിയന്മാര്‍ക്കു പോലും അറിയില്ല. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ ഇരുവരും വിവാഹം കഴിച്ചു എന്ന് ‘വാര്‍ത്തകള്‍’ പരക്കുന്നു. ഇന്ന് (ഫെബ്രുവരി 17) ഗുരുവായൂരില്‍ വച്ച് ഇരുവരും വിവാഹിതരായി എന്നാണ് ഇപ്പോള്‍ പരക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത. അപൂര്‍വങ്ങളില്‍ അപൂര്‍വമായ മുഹുര്‍ത്തമാണ് ഇന്നത്തേതെന്നും അതിനാലാണ് ഈ ദിവസം വിവാഹത്തിനായി ഇരുവരും തിരഞ്ഞെടുത്തതെന്നുമാണ് ഗോസിപ്പുകാര്‍ പറഞ്ഞു പരത്തുന്നത്.
എന്നാല്‍, ദിലീപും കാവ്യയും വിവാഹിതരായില്ല എന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ദിലീപ്, തന്റെ പുതിയ ചിത്രമായ കിംഗ് ലയറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബായിലുണ്ട്. കാവ്യയാകട്ടെ ബിസിനസുമായി എറണാകുളത്തുമാണെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, വിവാഹിതരായെന്ന വാര്‍ത്തയെ കുറിച്ച് കാവ്യയും ദിലീപും ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങളെ കുറിച്ച് നേരത്തേയും ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിട്ടുള്ളതിനാല്‍ ഇതിനോടൊക്കെ പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് രണ്ടു പേരുമെന്നും അറിയുന്നു. പ്രതികരിക്കാന്‍ പോയാല്‍ അതിനു മാത്രമെ സമയം കാണു എന്നാണ് ഇവരുടെ പക്ഷം.

വീണ്ടുമൊരു വിവാഹത്തിന് കാവ്യ മാനസികമായി ഒരുങ്ങിക്കഴിഞ്ഞുവെന്നും എന്നാല്‍ അതൊരിക്കലും നിശ്ചയിച്ച് ഉറപ്പിക്കുന്ന ഒരു വിവാഹമായിരിക്കില്ലെന്നും കാവ്യ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തനിക്ക് അറിയാത്ത, തന്നെ താരമായി മാത്രം കാണുന്ന ഒരാളെ വിവാഹം കഴിക്കാന്‍ ഇനി സാധിക്കില്ല എന്നാണ് കാവ്യയുടെ നിലപാട്. താനുമായി നല്ല സുഹൃത് ബന്ധമുണ്ടായി പിന്നീട് പ്രണയത്തിലാകുന്ന ഒരാളെ മാത്രമേ ഇനി വിവാഹം ചെയ്യൂ എന്ന്കാവ്യ ഉറപ്പിച്ചു പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിലീപ് – കാവ്യ വിവാഹ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു പത്ര കട്ടിംഗ് താഴെ

12696006_761979117266697_1326180970_n