മലയാള സിനിമയ്ക്കു മറക്കാന്‍ കഴിയാത്ത നിരവധി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടു കെട്ടായിരുന്നു സിബി മലയിലും ലോഹിതദാസും ചേര്‍ന്നുള്ളത്. മമ്മൂട്ടിയേ നായകനാക്കി തനിയാവര്‍ത്തനം എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും കൂട്ടുകെട്ടു തുടങ്ങുന്നത്. പിന്നീട് സാഗരം സാക്ഷി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തന്നെ ആ കൂട്ടുകെട്ടു പിരിഞ്ഞു. ദിലീപ് കമലിന്റെ സഹസംവിധായകനായും കൂടാതെ ചെറിയ വേഷങ്ങളിലും അഭിനയിച്ചും വരുന്ന സമയത്താണു സാഗരം സാക്ഷി എന്ന ചിത്രത്തില്‍ തരക്കേടില്ലാത്ത ഒരു വേഷം കിട്ടുന്നത്. എന്‍ എഫ് വര്‍ഗീസിന്റെ മകന്റെ വേഷമായിരുന്നു ചിത്രത്തില്‍ ദിലീപിന്. അഞ്ചോളം സീനുകളില്‍ ദിലീപ് അഭിനയിച്ചിരുന്നു. പക്ഷേ ചിത്രം എഡിറ്റ് ചെയ്തു വന്നപ്പോള്‍ ദിലീപിന്റെ സീന്‍ ഒരെണ്ണമായി കുറഞ്ഞു. ചിത്രം റിലീസ് ചെയ്തപ്പോള്‍ ഏറെ പ്രതീക്ഷയോടെ തീയേറ്റില്‍ എത്തിയ താരത്തിനു പക്ഷേ നിരാശയായിരുന്നു ഫലം.ഒരു സീനില്‍ മാത്രമേ താന്‍ ഉള്ളു എന്നറിഞ്ഞപ്പോള്‍ ദിലീപിന്റെ കണ്ണ് നിറഞ്ഞൊഴുകി എന്നും പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ