നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണം സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നതാണ് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളെന്ന് ദിലീപ്. ഗൂഡാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായാണ് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിലീപിനെതിരെ വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് അക്കമിട്ട് മറുപടി നല്‍കുന്നതാണ് പോസ്‌ററ്.കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി നമ്മടെ ചാനലുകളില്‍ മാധ്യമ ഹിജഡകള്‍ നടത്തി കൊണ്ടിരുന്ന കുറച്ചു കാര്യങ്ങള്‍…” എന്ന് പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ലെന്നും ഇവരോട് കൊച്ചി വിട്ടുപേകരുതെന്ന് പോലീസ് നിര്‍ദേശിച്ചിട്ടില്ലെന്നും പറയുന്നു.

ദിലീപും കാവ്യയും കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ കാര്യവും എടുത്തുപറയുന്നുണ്ട്. കാവ്യയുടെ വീട് പൂട്ടിയിട്ടുവെന്ന റിപ്പോര്‍ട്ടിന് കാവ്യയെ കാണണം എങ്കില്‍ കാവ്യയുടെ വീട്ടിലോട്ടു പോയിട്ട് എന്ത് ചെയ്യാനാ.. അതിന് നിങ്ങള്‍ ആലുവയില്‍ ദിലീപേട്ടന്റെ വീട്ടില്‍ പോയി നോക്കിയാല്‍ മതിയായിരുന്നല്ലോ എന്നാണ് മറുപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലക്ഷ്യയിലെ റെയ്ഡിനെ കുറിച്ചും വിശദീകരണം നല്‍കുന്നുണ്ട്. ജോര്‍ജേട്ടന്‍സ് പൂരം ലൊക്കേഷനില്‍ സുനി എത്തിയെന്നതിനും സുനിയുടെ ചിത്രം ലഭിച്ചു എന്നതിനും ഏതോ ഒരുത്തന്‍ ദിലീപേട്ടന്റെ കൂടെ നിന്നു സെല്‍ഫി എടുത്തതിന്റെ ബാക്കില്‍ ഒരുത്തന്‍ നില്‍ക്കുന്നു..അത് സുനി ആണെന്ന് കണ്ട് പിടിച്ചവന്റെ കണ്ണ് അപാരം..

ആ കണ്ണ് ആര്‍ക്കേലും ധാനം കൊടുക്കണേ..ലക്ഷത്തില്‍ ഒന്നോ രണ്ടോ കാണത്തുള്ളൂ എന്ന പരിഹാസത്തോടെയാണ് മറുപടി നല്‍കിയിട്ടുള്ളത്. ദിലീപിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ഒരു ശക്തി ഉണ്ട്, കാശ് വാരി എറിയാന്‍. അത് പോലീസ് കണ്ട് പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ടു വരും എന്ന പ്രതീക്ഷയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

More news.. കേരളാ സർക്കാർ നഴ്സിന് 33,000 രൂപ തുടക്ക ശമ്പളം..  കോട്ടയം എസ്.എച്ചിൽ  6,000.. കട്ടപ്പന സെൻറ് ജോൺസിൽ 6,500.. പാലായിലെ മാലാഖാമാർക്കും ലഭിക്കുന്നത് ഇതേ ശമ്പളം.. 15 വർഷം പരിചയമുള്ളവർക്ക് 12,000.. യൂണിയൻ തുടങ്ങിയാൽ പ്രതികാരനടപടി.. നഴ്സുമാരുടെ സമരം പൊതുജനം ഏറ്റെടുക്കുന്നു.