കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ പുനര്‍ വിവാഹിതനായത്.
അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്റേയും ചന്ദ്ര ഉബാള്‍ഡിന്റേയും മകള്‍ അമാലി ഉബാള്‍ഡാണ് വധു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താനും തന്റെ കുടുംബവും അനുഭവിച്ച വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണീ വിവാഹമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഇമ്മന്റെ കുറിപ്പ്.
അതിന് തൊട്ടുപിന്നാലെ ഇമ്മനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ആദ്യഭാര്യ മോണിക. ആശംസകള്‍ നേര്‍ന്നാണ് മോണിക തന്റെ കുറിപ്പ് തുടങ്ങുന്നത്. രണ്ടാം വിവാഹത്തിന് ആശംസകള്‍ നേരുന്നുവെന്നും പന്ത്രണ്ട് വര്‍ഷങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ താന്‍ ഇന്ന് ഖേദിക്കുന്നുവെന്നും മോണിക കുറിച്ചു.
പന്ത്രണ്ട് വര്‍ഷങ്ങള്‍ ഒപ്പം ജീവിച്ച ആളിനെ മാറ്റി പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമാണെന്ന് ഞാന്‍ അറിഞ്ഞില്ല. നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാന്‍ വിഡ്ഢിയാണ്. ഇന്ന് ഞാന്‍ ആത്മാര്‍ഥമായും അതില്‍ ഖേദിക്കുന്നു. രണ്ട് വര്‍ഷമായി നിങ്ങള്‍ എന്നെയോ കുട്ടികളെയോ തിരിഞ്ഞു നോക്കിയിട്ടില്ല.
കുട്ടികള്‍ക്കും നിങ്ങള്‍ പകരക്കാരെ കണ്ടെത്തിയതില്‍ ആശ്ചര്യം തോന്നുന്നു. ഞാന്‍ എന്റെ കുട്ടികളെ നിങ്ങളുടെ അച്ഛനില്‍ നിന്ന് മറ്റും സംരക്ഷിക്കും. ആവശ്യമാണെങ്കില്‍ പുതിയ കുഞ്ഞിനെയും ഞാന്‍ സംരക്ഷിക്കും. വിവാഹമംഗളാശംസകള്‍- മോണിക കുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു മോണികയുടെ പ്രതികരണം. ഇത് വലിയ വിവാദമായിരിക്കുകയാണ്.
വിവാഹത്തിന് ശേഷം ഇമ്മന്‍ വികാരാധീനനായി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. താനും തന്റെ കുടുംബവും കുറച്ചുവര്‍ഷങ്ങളായി അനുഭവിച്ചുവന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണീ വിവാഹമെന്ന് അദ്ദേഹം കുറിച്ചു. എന്റെ കഠിനമായ നിമിഷങ്ങളില്‍ ഒപ്പം നിന്ന പിതാവ് ഡേവിഡ് കിരുബാഗര ദാസിനോടാണ് ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത്. വിട്ടുപിരിഞ്ഞ അമ്മ മഞ്ജുളാ ഡേവിഡിന്റെ ആശീര്‍വാദവും വേണമായിരുന്നു. അമാലിയിലേക്കെത്താന്‍ സഹായിച്ചതിന് എല്ലാ കുടുംബാംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും നന്ദി പറയുന്നു. അമാലിയുടെ മകള്‍ നേത്ര ഇനിമുതല്‍ എന്റെ മൂന്നാമത്തെ മകളായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.
മക്കളായ വെറോണിക്ക, ബ്ലെസീക്ക എന്നിവരെയാണ് വിവാഹത്തിന് ഏറ്റവുമധികം മിസ് ചെയ്തത്. എന്നെങ്കിലും അവര്‍ വീട്ടിലേക്ക് വരുന്നതും കാത്ത് ക്ഷമയോടെയിരിക്കുകയാണ്. അമാലിയും നേത്രയും ഞങ്ങളെല്ലാവരും അവരെ ഒരുപാട് സ്നേഹത്തോടെ സ്വീകരിക്കും. തന്നെ പിന്തുണച്ച സംഗീതാസ്വാദകര്‍ക്കുള്ള നന്ദിയും അര്‍പ്പിച്ചാണ് ഇമ്മന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
2008 ല്‍ ആയിരുന്നു മോണിക്ക റിച്ചാര്‍ഡുമായി ഡി.ഇമ്മന്റെ ആദ്യ വിവാഹം. കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹമോചിതരായി. 13 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേര്‍പിരിയല്‍. ഈ ബന്ധത്തിലാണ് വെറോണിക്ക, ബ്ലെസീക്ക എന്നീ മക്കള്‍. ‘തമിഴന്‍’ എന്ന ചിത്രത്തിലൂടെയാണ് ഡി.ഇമ്മന്‍ സംഗീതരംഗത്തു ചുവടുറപ്പിച്ചത്. പിന്നീട് സംഗീതസംവിധായകനും ഗായകനുമായി അദ്ദേഹം തിളങ്ങി. തമിഴിനു പുറമേ കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങള്‍ക്കു വേണ്ടിയും സംഗീതമൊരുക്കിയിട്ടുണ്ട്.
Leave a Reply