ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബ്രിട്ടൻ :- ലോകമെമ്പാടും ജനസമൂഹങ്ങൾ എല്ലാം കൊറോണ എന്ന പ്രതിസന്ധിയെ നേരിടുമ്പോൾ, ദൈവവചനത്തിൽ അടിയുറച്ച് ജീവിതത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടനിലെ കത്തോലിക്കാ രൂപത. കുഞ്ഞുങ്ങൾക്ക് ദൈവവചനത്തെ കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ ബൈബിൾ ക്വിസ് എന്ന സംരംഭം രൂപത ആരംഭിച്ചിരിക്കുകയാണ്. ഈ സംരംഭത്തിന്റെ ഉദ്ഘാടനം രൂപത അധ്യക്ഷൻ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. ഈ ഒരു തുടക്കം കുറിക്കുന്നതിന് കാരണക്കാരായ ഫാദർ ജിനോ അരീക്കാട്ടച്ചനെയും,മറ്റ് സംഘാടകരെയും അദ്ദേഹം അഭിനന്ദിച്ചു.

ഇത് ഒരു മത്സരം എന്നതിലുപരിയായി ഒരു പ്രതിസന്ധി ഘട്ടത്തിൽ കുരുന്നുകളെ ദൈവവചനം പരിശീലിപ്പിക്കാൻ ഉള്ള ഒരു അവസരമായി മാതാപിതാക്കൾ കാണണമെന്ന് ജിനോ അച്ചൻ ഓർമിപ്പിച്ചു. ജൂൺ ആറാം തീയതി ശനിയാഴ്ച തുടങ്ങി നാല് ആഴ്ചകൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു ക്വിസ് മത്സരമാണ് ഇത്. ഓഗസ്റ്റ് ഇരുപത്തൊമ്പതാം തീയതി ആണ് മത്സരം അവസാനിക്കുക. ദൈവത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ ഉള്ള ഒരു അവസരമായാണ് ഇതിനെ കാണേണ്ടത് എന്ന് സംഘാടകർ ഓർമിപ്പിച്ചു.

 

പതിമൂന്നാം തീയതി മുതൽ ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭിക്കും . അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിന്റെയും വികാരിജനറാൾമാരുടെയും മറ്റു വൈദീകരുടെയും അനുഗ്രഹാശിസുകളോടെ രൂപത സമൂഹം ഒന്നിച്ച് ഈ വലിയ ബൈബിൾ പഠനമത്സരത്തിലേക്ക് പ്രവേശിക്കുകയാണ് . രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കുള്ള യൂസർ നെയിമും പാസ്‍വേർഡും അവരുടെ രജിസ്റ്റേർഡ് ഇമെയിലിൽ ഈ ദിവസങ്ങളിൽ ലഭിക്കും