ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും കൂദാശ കർമ്മങ്ങളിൽ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലത്തിന്റെ കൂദാശ കർമ്മം കത്തീഡ്രൽ ദേവാലയമായ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടത്തി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമികത്വത്തിൽ നടത്തിയ കൂദാശകർമ്മത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് , കത്തീഡ്രൽ വികാരി റെവ ഡോ ബാബു പുത്തൻപുരക്കൽ രൂപതയിൽ സേവനം അനുഷ്ഠിക്കുന്ന മുഴുവൻ വൈദികർ എന്നിവർ സഹ കാർമ്മികർ ആയിരുന്നു .

“രൂപതയുടെ ആദ്ധ്യാത്മിക ശുശ്രൂഷയിലെ അതി പ്രധാനമായ അഭിഷേക തൈല കൂദാശയെന്നും , ഈ ശുശ്രൂഷയിൽ വൈദികരുടെയും , സമർപ്പിതരയുടെയും , അത്മായ പ്രതിനിധികളുടെയും സാനിധ്യത്തോടെ രൂപതാ കുടുംബം മുഴുവൻ സന്നിഹിതമാണെന്നും വിശുദ്ധ കുർബാനമധ്യേ ഉള്ള വചന സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു . ജീവിതത്തിൽ ഏതു സാഹചര്യത്തിലും വിശുദ്ധിയെ ലക്ഷ്യമാക്കി യാകണം നമ്മുടെ പ്രയാണം , ഈ ആധ്യാത്മിക നിയോഗത്തിൽ നിന്നും പിന്തിരിയാനുള്ള സകല പ്രലോഭലങ്ങളെയും അതിജീവിക്കാൻ നമ്മൾ കരുത്തുള്ളവർ ആകണമെന്നും രൂപത അംഗങ്ങൾ സഭാ ഗാത്രത്തിന്റെ ഏക നാവായി വർത്തിച്ചു കൊണ്ടാണ് ഇത് സാധ്യത മാക്കുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

” കൂദാശ കർമ്മത്തിന് ശേഷം കൈക്കാരൻമാരുടെയും , പ്രതിനിധികളുടെയും സമ്മേളവും നടന്നു . രൂപതയുടെ നടക്കാനിരിക്കുന്ന പരിപാടികളെ കുറിച്ചും , മറ്റു പദ്ധതികളെ കുറിച്ചും വിശദമായ ചർച്ചയും നടന്നു , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അധ്യക്ഷതയിൽ നടത്തിയ സമ്മേളനത്തിൽ റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , റെവഡോ മാത്യു പിണക്കാട്ട് ,റെവ ഡോ ടോം ഓലിക്കരോട്ട് , ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരി വി സി , എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു . പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു ചർച്ചകൾക്ക് നേതൃത്വം നൽകി .