ഷൈമോൻ തോട്ടുങ്കൽ

കീത്തിലി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതക്ക് കീത്തിലി കേന്ദ്രമായി പുതിയ മിഷൻ . സെപ്റ്റംബർ 25ന് വൈകുന്നേരം ആറുമണിക്ക് കീത്തിലി സെൻറ് ജോസഫ് ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റേയും , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റേയും സാന്നിധ്യത്തിൽ ആണ് മർത് അൽഫോൻസ മിഷൻ പ്രഖ്യാപനം നടന്നത് .

വൈകുന്നേരം 6 മണിയോടെ ദേവാലയത്തിലേക്ക് എത്തിയ അഭിവന്ദ്യ പിതാക്കന്മാരെ ലീഡ്സ് ഇടവകയുടെ വികാരിയും മിഷൻ കോഡിനേറ്ററും ആയ ഫാ. ജോസ് അന്ത്യംകുളം എം.സി.ബി.എസ് , കൈക്കാരൻമാരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു . തുടർന്ന് നടന്ന ചടങ്ങിൽ ഫാ. ജോസ് അന്ത്യംകുളം എം.സി.ബി.എസ്, സ്വാഗതം ആശംസിച്ചു . തുടർന്ന് രൂപതയുടെ പാസ്റ്റർ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് മിഷൻ പ്രഖ്യാപനം സംബന്ധിച്ച അഭിവന്ദ്യ ഡിക്രി വായിച്ചു. അതിനുശേഷം മേജർ ആർച്ച് ബിഷപ്പ് ഡിക്രി വികാരിയച്ചനും, കൈകാരന്മാർക്കും കൈമാറി. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ ലീഡ്സ് റീജിയണിലെ മുഴുവൻ വൈദികരോടും ചേർന്ന് ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു.

അൽഫോൻസാമ്മയുടെ നാമത്തിൽ രൂപീകൃതമായിരിക്കുന്ന ഈ പുതിയ മിഷൻ അൽഫോൻസാമ്മയെ പോലെ സഹനങ്ങൾ ഏറ്റെടുക്കാനും, അങ്ങനെ ഈശോയ്ക്ക് സാക്ഷികൾ ആകുവാനും വിശുദ്ധ കുർബാന മദ്ധ്യേ ഉള്ള വചന സന്ദേശത്തിൽ മേജർ ആർച്ച് ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. മലയാളികൾ നട്ടെല്ലുമുറിയെ പണിത്, കഷ്ടപ്പെട്ട് സാമ്പത്തിക സ്വസ്ഥത നേടി എടുക്കുന്നതിൽ അഭിനന്ദിച്ച പിതാവ്, ജോലിയെ വെറും വേതനത്തിന് മാത്രമായി കാണരുത്, കൂടാതെ ശുശ്രൂഷകളിലൂടെ കർത്താവിനെ ഈ ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും കൂട്ടി ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പിതാവായ മാർ ജോസഫ് സ്രാമ്പിക്കൽ പുതിയ മിഷന് ആശംസകൾ നേരുകയും, മർത് അൽഫോൻസാ മിഷൻ കോഡിനേറ്റർ ആയ ഫാദർ ജോസ് അന്ത്യംകുളം എം.സി.ബി.എസിന് പ്രത്യേകം നന്ദി പറയുകയും ചെയ്തു. കൂടാതെ സെൻറ് ജോസഫ് ദേവാലയത്തിന്റെ വികാരിയായ റെവ ഫാ ടോണിക്ക് , സീറോ മലബാർ സഭാംഗങ്ങൾക്ക് വേണ്ടി ചെയ്ത ആത്മാർത്ഥമായ സേവനങ്ങൾക്ക് പ്രത്യേകം നന്ദി പറയുകയും ചെയ്തു. ലീഡ്സ് റീജണൽ ഡയറക്ടർ റെവ. ഫാ. ജോജോ പ്ലാപ്പള്ളി സി എം ഐ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . തുടർന്ന് ഈ മിഷനിലെ അംഗവും യുകെ മുഴുവൻ അറിയപ്പെടുന്ന കലാകാരനുമായ ഫെർണാണ്ടസ് ചെയ്ത അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിൻറെ പെൻസിൽ സ്കെച്ച് ഉപഹാരമായി നൽകുകയും ചെയ്തു.

തുടർന്നു നടന്ന നന്ദി പ്രകാശനത്തിൽ, ബിജുമോൻ ജോസഫ് എല്ലാ വിശിഷ്ട അതിഥികൾക്കും, ഈ ചടങ്ങ് ഭംഗിയാക്കാൻ വേണ്ടി പ്രയത്നിച്ച എല്ലാ നല്ലവരോടും നന്ദി അറിയിക്കുകയും ചെയ്തു. അതിമനോഹരമായ ദേവാലയ അലങ്കാരങ്ങളും, അതിഗംഭീരമായ ഗായകസംഘവും ചടങ്ങിന്റെ മാറ്റ് കൂട്ടി. അതിനുശേഷം നടന്ന സ്നേഹവിനോടുകൂടി മിഷൻ ഉദ്ഘാടന ചടങ്ങുകൾ അവസാനിച്ചു.